ദലിത്​ യുവതിയെ പീഡിപ്പിച്ചതിന്​ ചാനൽ കാമറമാനെതിരെ കേസ്​

ദലിത്​ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന്​ ചാനല്‍ കാമറമാനെതിരെ കേസ്​. കൈരളി ചാനല്‍ കൊച്ചി യൂനിറ്റിലെ കാമറമാൻ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2011ല്‍ സൃഹൃത്തി​​െൻറ വിവാഹത്തിന്​ നിലമ്പൂരില്‍ എത്തിയ യുവതി അവിടെ വെച്ചാണ് അഭിലാഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പലതവണ പീഡിപ്പി​ച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍നിന്ന്​ പിന്മാറിയതോടെ കഴിഞ്ഞ ദിവസം യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല