കേന്ദ്ര ഭരണം വെച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് പിണറായി വിജയന്‍

കേന്ദ്ര ഭരണം വെച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടാന്‍ നോക്കിയാല്‍ സ്വയം പരിഹാസ്യരാകേണ്ടി വരും. കേരളത്തിലെ ക്രമസമാധാന നില ഏറ്റവും ഭദ്രമെന്ന് മറ്റുളളവര്‍ വിലയിരുത്തുന്പോള്‍ സര്‍വത്ര കുഴപ്പമെന്ന് പ്രചരിപ്പിച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി. വീട്ടില്‍ ഭക്ഷണം സൂക്ഷിച്ചതിന്റെ പേരില്‍ പോലും ചിലയിടങ്ങളില്‍ മര്‍ദിച്ച് മുസ്‌ലിംകളെയും ദലിതരെയും വകവരുത്തുന്നു. കേരളത്തിന്റെ സ്വൈര്യജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയം നോക്കാതെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ക്രമസമാധനനില ഭദ്രമായി നില്‍ക്കുന്നതില്‍ അസഹിഷ്ണുതയുളളവര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു‍. സംസ്ഥാനഭരണം തന്നെ അസ്ഥിരപ്പെടുത്താനാണ് ചില വര്‍ഗ്ഗീയ കക്ഷികളുടെ ശ്രമം. നാടിന്റെ നന്മയല്ല, നാടിനെ കലുഷമാക്കാനാണ് അത്തരക്കാരുടെ ശ്രമമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.