പിതാവിനെ കാണാന്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചു

രക്ഷാബന്ധൻ ദിനത്തിൽ അച്ഛനെ കാണാൻ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതർ സീൽ പതിപ്പിച്ചു. ഭോപ്പാൽ സെൻട്രൽ ജയിലിലായിരുന്നു സംഭവം. ജയിലിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനിടെയാണ് കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചത്.

സംഭവത്തിൽ അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മധ്യപ്രദേശ് മന്ത്രി കുസും മെഹ്ഡേല പറഞ്ഞു.
എന്നാൽ കുട്ടികളുടെ മുഖത്ത് സീൽ പതിപ്പിച്ചത് മനപൂർവമല്ലെന്നാണ് ജയിൽ അധികൃതരുടെ വാദം.

രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേർ ജയിലിൽ എത്തിയിരുന്നെന്നും, തിക്കിനും തിരക്കിനുമിടയിൽ സംഭവിച്ചതാകാം ഇതെന്നുമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജയിൽ സൂപ്രണ്ട് ദിനേഷ് നാർഗവെ പറഞ്ഞു.