പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ – അനൂപ് വാസുവും ജസ്റ്റിന്‍ മാണി പറമ്പിലും ജേതാക്കള്‍

ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തിയ പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഓപ്പണ്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നവീന്‍ / ജോയേല്‍ ടീമിനെ പരാജയപ്പെടുത്തി അനൂപ് വാസു / ജസ്റ്റിന്‍ മാണിപറമ്പില്‍ ടീം ജേതാക്കളായി . വളരെ ഉന്നത നിലവാരം പുലര്‍ത്തിയ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒരു സെറ്റിന് പുറകില്‍ നിന്നതിനു ശേഷം അടുത്ത രണ്ടു സെറ്റുകളും കടുത്ത മത്സരത്തിലൂടെ വിജയിച്ചാണ് അനൂപ് വാസുവും ജസ്റ്റിന്‍ മാണിപറമ്പിലും കപ്പില്‍ മുത്തമിട്ടത് . വിജയികള്‍ക്ക് പ്രവീണ്‍ വറുഗീസിന്റെ മാതാ പിതാക്കളായ മാത്യു വര്‍ഗീസും ലൗലി വറുഗീസും സ്‌പോണ്‍സര്‍ ചെയ്ത ‘പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍’ എവര്‍ റോളിങ്‌ട്രോഫിയും ക്യാഷ് അവാര്‍ഡും മാത്യു വര്‍ഗീസും ലൗലി വര്‍ഗീസും ചേര്‍ന്ന് സമ്മാനിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തു എത്തിയ നവീന്‍ ജോയല്‍ ടീമിന് സണ്ണി ഈരോലിക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത ‘തോമസ് ഈരോലിക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സണ്ണി ഈരോലിക്കലും ജോസഫ് ഈരോലിക്കലും ചേര്‍ന്ന് സമ്മാനിച്ചു

ആദ്യമായാണ് ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് . എന്നിട്ടും വളരെ വിജയകരമായ രീതിയില്‍ വളരെ അധികം ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ മത്സരം ഭാരവാഹികളുടെ സംഘാടക വൈദഗ്ധ്യം വിളിച്ചറിയിക്കുന്നതായിരുന്നു. ടോമി അമ്പേനാട്ട് കണ്‍വീനറും ഫിലിപ്പ് പുത്തന്‍പുരയില്‍, ജസ്റ്റിന്‍ മാണിപറമ്പില്‍ എന്നിവര്‍ അംഗങ്ങളുമായ ബാഡ്മിന്റണ്‍ കമ്മിറ്റി, രഞ്ജന്‍ എബ്രഹാം , ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്തു,ജോണ്‍സന്‍ കണ്ണൂക്കാടന്‍ ഷാബു മാത്യു തുടങ്ങിയവരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി

രാവിലെ 8 മണിക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉല്‍ഘാടനം ചെയ്ത മത്സരത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 68 ടീമുകള്‍ പങ്കെടുത്തു. 15 വയസ്സില്‍ താഴെയുള്ളവരുടെ ജൂനിയര്‍സ് വിഭാഗത്തില്‍ ജുബിന്‍ വെട്ടിക്കാട്ട് / ഡെറിക് തച്ചേട്ട് ടീം നിക്കോള്‍ മരിയ ജോര്‍ജ് / ഹാന മരിയ ജോര്‍ജിനെ പരാജയപ്പെടുത്തി ജേതാക്കളായി . 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ സീനിയര്‍സ് വിഭാഗത്തില്‍ ബിജോയ് കാപ്പന്‍ / സാനു ടീം ജോസഫ് മാത്യു / ജെയിംസ് എബ്രഹാം ടീമിനെ പരാജയപ്പെടുത്തി. വനിതകളുടെ വിഭാഗത്തില്‍ ക്രിസ്റ്റിന ജോസഫ് / ഷിബാനി ടീം ജിനി / മായ ടീമിനെ പരാജയപ്പെടുത്തി . മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ജിനു / ജ്യോത്സ്‌ന ടീം ജെറി / ക്രിസ്റ്റിന ടീമിനെ ആണ് പരാജയപ്പെടുത്തിയത്.

ഷാംബര്‍ഗിലുള്ള എഗ്രേറ്റ് ബാഡ്മിന്റണ്‍ ക്ലബ്ബില്‍ ആണ് മത്സരങ്ങള്‍ നടത്തിയത് . മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റു ക്രമീകരണങ്ങള്‍ നടത്തുന്നതിനും അച്ചന്കുഞ്ഞു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍ , സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട് , തൊമ്മന്‍ പൂഴിക്കുന്നേല്‍, ഫിലിപ്പ് ആലപ്പാട്ട്, നീണല്‍ മുണ്ടപ്ലാക്കില്‍, കൃപ പൂഴിക്കുന്നേല്‍, ജോയല്‍ മാക്കീല്‍ , അശോക് പൂഴിക്കുന്നേല്‍, നിമ്മി തുരുത്തുവേലില്‍, പുന്നൂസ് തച്ചേട്ട്, മോനായി മാക്കീല്‍, സന്തോഷ് നായര്‍ , സജി പണയപറമ്പില്‍, ജോര്‍ജ് നെല്ലാമറ്റം , പ്രേംജിത് വില്യം, ജോണ്‍സണ്‍ വള്ളിയില്‍, ടോണി ഫിലിപ്പ്, വിനുപുത്തന്‍വീട്ടില്‍, ജിമ്മി കൊല്ലപ്പള്ളില്‍, ജെയിംസ് എബ്രഹാം തുടങ്ങിയവര്‍ സഹായിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ടോമി അമ്പേനാട്ട് കൃതജ്ഞത പറഞ്ഞു

എല്ലാ പരിപാടികളും സമയത്തു തന്നെ തുടങ്ങി മറ്റു മലയാളി സംഘടനകള്‍ക്ക് മാതൃകയാകുവാന്‍ ചിക്കാഗോ മലയാളീ അസോസിയേഷനെ സഹായിക്കുന്ന എല്ലാവര്ക്കും നന്ദിപറയുകയും ഭാവിയില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലി യും അറിയിച്ചു.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി