കൊച്ചി- സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി വകുപ്പിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വ്യവസായി എം എ യൂസഫലിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
നോര്‍ക്ക റൂട്ട്‌സ് വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ചായിരുന്നു കമ്പനി നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപടി. എന്നാല്‍ കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കംട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ അന്തിമമാക്കി നല്‍കാത്തതാണ് നടപടിക്ക് കാരണം. നോര്‍ക്ക റൂട്ട്‌സ് സര്‍ക്കാര്‍ കമ്പനിയാണെന്നും സര്‍ക്കാര്‍ കമ്പനികള്‍ക്ക് ഈ നിയമവ്യവസ്ഥ ബാധകമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
 
            


























 
				
















