മാക്‌സി ക്യാബില്‍ ആഗോളയാത്ര

ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു യാത്ര. അതുപലരും കേട്ടിട്ടുണ്ടാകും എന്നാല്‍ അത് മഹീന്ദ്രയുടെ മാക്സി കാബിലാണെന്ന് പറഞ്ഞാലോ.. ഒന്നു ഞെട്ടും…. വെറും കഥയല്ലിത്. ഹോളണ്ടില്‍ നിന്നുള്ള പോളിന്‍, ജോയ് റിക് എന്നിവരാണ് യാത്ര നടത്തിയത്.  ഹോളണ്ടിലെ അറിയപ്പെടുന്ന സ്ഥാപനത്തിലെ ജോലി ഇരുവര്‍ക്കും മടുത്തു തുടങ്ങിയിരുന്നു. ചുറ്റുമുള്ള സമൂഹം കാഴ്ച എന്നിവ മടുപ്പിക്കുന്നതായും തോന്നി. ഒരു യാത്രയ്ക്കായുള്ള ത്വര മനസ്സില്‍ തോന്നിത്തുടങ്ങിയപ്പോള്‍ ഇരുവരും പിന്നൊന്നും ആലോചിച്ചില്ല. ജോലി രാജിവെച്ചു. ബാഗും പാക്ക് ചെയ്തു. ഇതുവരെ കാണാത്ത പുതിയ ലോകം തേടി 2015 ല്‍ യാത്ര തുടങ്ങി. ആദ്യമെത്തിയത് ഇന്ത്യയിലാണ്. travel-in-maxcab-8

അവര്‍ണ്ണനീയമായ ലോകമെന്നാണ് ഇന്ത്യയെക്കുറിച്ച് ഇരുവരും പറയുന്നത്. യാത്രയ്ക്കിടെയില്‍ ഏറ്റവും സ്വതന്ത്രരായി തോന്നിയത് ഇന്ത്യയില്‍ ചെലവഴിച്ച മൂന്ന് മാസമാണെന്നും ഇവര്‍ ഓര്‍ക്കുന്നു. പിന്നെ നേപ്പാളിലും ഇന്തോനേഷ്യയിലും ആയി ഏഴ് മാസം കറങ്ങിനടന്നു. അതിനിടെയില്‍ കോളിന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. ഗംഗയുടെ തീരങ്ങളില്‍വെച്ച് ജോയ്റിക്ക് പോളിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. നാല് വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും വിവാഹം പഴഞ്ചന്‍ ഫാഷനെന്നാണ് ജോയ് റിക് പറഞ്ഞിരുന്നത്. പുതിയ മുഖങ്ങള്‍ അനുഭവങ്ങള്‍ അങ്ങനെ ഏഴ് മാസം കൊണ്ട് ഒരുപാട് പുതിയ കാര്യങ്ങള്‍ അവര്‍ പഠിച്ചിരുന്നു. അകലാന്‍ ആകാത്ത വിധം അടുത്തവര്‍ പുതിയ ജീവിതം നാട്ടിലേക്കുള്ള യാത്ര റോഡ് മാര്‍ഗം നടത്തി തുടങ്ങാന്‍ തീരുമാനിച്ചു.  travel-in-maxcab-6

കേരളത്തില്‍ വന്ന 2004 മോഡല്‍ ഒരു മഹീന്ദ്ര മാക്സ് വാന്‍ വാങ്ങിച്ചു. പിന്നെ അതിനകത്ത് താമസിക്കാന്‍ വേണ്ട ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. നേരെ നേപ്പാളിലേക്ക് വെച്ച് പിടിച്ചു. എവറസ്റ്റിന്‍റെ ബേസ് ക്യാമ്പ് വരെ ട്രക്കിംഗ് നടത്തി. പിന്നെ പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി വഴി നാട്ടിലേക്ക്. മൊത്തം 13560 കിലോമീറ്റര്‍ റോഡ് യാത്ര നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കി. മാക്സില്‍ യാത്ര ചെയ്യുക മാത്രമല്ല ഇരുവരും ചെയ്തത്. വീട്ടിലെത്തുന്നതിന് തലേദിവസം മഹീന്ദ്രയ്ക്ക് ഒരു കത്തയച്ചു. കാടും മഴയും മഞ്ഞും എല്ലാം താണ്ടിയിട്ടും ഇപ്പോഴും മഹീന്ദ്ര മാക്സ് പുലിയാണെന്ന് പറഞ്ഞു.