പി.വി.അന്‍വറിന്റെ നിയമലംഘനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പി.വി.അന്‍വറിന്റെ നിയമലംഘനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭൂപരിധി നിയമം ലംഘിച്ച് ഏക്കര്‍ കണക്കിന് ഭൂമി കൈവശം വച്ചു. അന്‍വറിന്റെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി. പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ അനുമതി ഉള്ളത്. പി.വി.അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖയിലാണ് കണക്കുകള്‍ ഉള്ളത്. ഭൂപരിധി നിയമപ്രകാരം 288 ഏക്കര്‍ സര്‍ക്കാരിന് പിടിച്ചെടുക്കാം.