ടെക്‌സസില്‍ പള്ളിയില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ഡാലസ്: അമേരിക്കയിലെ ടെക്‌സസില്‍ പള്ളിയില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍. ഒട്ടേറെപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സാന്‍ അന്റോണിയോയ്ക്കു സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം.

പ്രാര്‍ഥന നടക്കുമ്പോള്‍ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കുന്നതു കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്.