നാടിന്റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണ് ;ഗെയില്‍ വിരുദ്ധ സമരക്കാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി വിരുദ്ധ സമരക്കാരെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
നാടിന്റെ വികസനത്തിന് ചില പദ്ധതികള്‍ അത്യാവശ്യമാണെന്നും, ചില സ്ഥാപിത താല്‍പര്യക്കാര്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും, ഇവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.