മുന്നാറില്‍ ഹര്‍ത്താല്‍ തുടങ്ങി; അക്രമം ഉണ്ടായതായി റിപ്പോർട്ട്

മൂന്നാര്‍: മൂന്നാറില്‍ അനധികൃത കയ്യേറ്റമൊഴിപ്പിക്കലിനെതിരെ  ഹര്‍ത്താല്‍ തുടങ്ങി. സി.പി.എം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലില്‍ പരക്കെ അക്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുന്നാറിലേക്കു വരുന്ന വിനോദസഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ചെന്നൈയില്‍ നിന്നുളള സംഘത്തിന്റെ ഡ്രൈവറെ മര്‍ദ്ദിച്ചു. കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചു. ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ത്താല്‍ അനുകൂലികളുടെ കയ്യേറ്റമുണ്ടായി.

എന്നാല്‍ അക്രമികളെ പൊലിസ് തടയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാമമാത്രമായ പൊലിസിനെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.

മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണവും ഭൂമികയ്യേറ്റത്തിനുമെതിരെ റവന്യു വകുപ്പ് ശക്തമായ നടപടികള്‍ എടുത്തിനെ തുടര്‍ന്നാണ് മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.