കേന്ദ്രത്തെ പൂട്ടി ഹൈക്കോടതി: “എസ് ദുര്‍ഗ” ഗോവ ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കും

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ഗോവ മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ രാജിവച്ചിരുന്നു.


മെക്‌സിക്കോ, ജനീവ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് ഒന്‍പത് ഇന്റര്‍നാഷനല്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഗോവ ഫിലിം ഫെസ്റ്റിവലിലേക്ക് സമര്‍പ്പിച്ച ചിത്രം ജൂറി അംഗീകരിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജൂറി തീരുമാനത്തെ മറികടന്ന് സിനിമയെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍ കേരള ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.
സെക്‌സി ദുര്‍ഗയെന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിനെ എതിര്‍ത്തതോടെ എസ് ദുര്‍ഗ എന്നാക്കി മാറ്റി. അശ്ലീല രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല.