അങ്ങനെയൊന്നും മീഡിയയെ തടയാൻ നോക്കണ്ടാ :കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.സി പി ഐ സി പി എം പോരിന് അലപം ശമനം ഉണ്ടായതിനു പിറകെ ആണ് കാണാം വീണ്ടും മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി രംഗത്തു വന്നത് .ഇത് ജയ്പൂരല്ല തിരുവനന്തപുരമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും കാനം അഭിപ്രായപ്പെട്ടു. ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കും. മുന്നണിമര്യാദയെന്തെന്ന് സിപിഐഎം പറയട്ടെ. മന്ത്രി എം.എം.മണി ചരിത്രം പഠിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്ന് മന്ത്രി മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് മുഖ്യമന്ത്രി വിലക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധാരണ മാധ്യമപ്രവർത്തകരെ അനുവദിക്കുക.സോളർ കമ്മീഷൻ റിപ്പോർട്ട് സമർപ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നിൽക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നു.