നടിയെ ആക്രമിച്ച കേസ് :വേഗത്തില്‍ വിചാരണ നടത്തണമെന്ന് പൊലിസ് സര്‍ക്കാരിനോട് ആവശ്യപ്പെടും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ നടത്തണമെന്ന് പൊലിസ് സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചു.സിനിമാ മേഖലയില്‍ ശക്തമായ സ്വാധീനമുള്ളയാളാണ് പ്രതിയായ ദിലീപ്. വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ. കുറ്റപത്രത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള 50 ഓളം പേരെയും അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വാധീനമുള്ള ദിലീപിന് അനുകൂലമായി സിനിമക്കാര്‍ പിന്നീട് മൊഴി മാറ്റുമോ എന്ന ഭയം അന്വേഷണ സംഘത്തിനുണ്ട്.എങ്കിലും മതിയായ തെളിവുകൾ കണ്ടെത്തി വളരെ സൂഷ്മതയോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത് എന്ന് വ്യക്തം