ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. സഞ്ജയ് ലീല ഭന്‍സാലിയുടെ പത്മാവതിയില്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തോ എന്ന കാര്യം പരിശോധിക്കുന്നതിനായി സമിതിയെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ നിലവില്‍ ഇത് പരിഗണിക്കേണ്ടെന്നായിരുന്നു കോടതി നിലപാട്.