കോടികളുടെ ഭൂമിതട്ടിപ്പിന് സി.പി.എം ഒത്താശ

പത്തനംതിട്ട: കോഴഞ്ചേരി പട്ടണത്തിൽ 9 കോടി രൂപയുടെ ഭൂമി തട്ടിപ്പിന് സി.പി.എം ഒത്താശ.സർക്കാർ ഭൂമി വ്യക്തികൾക്ക് ലഭിക്കത്തക്കവിധത്തിലുള്ള നടപടികൾ സ്വീകരിച്ചത് വിവാദമായി.

രണ്ടു പതിറ്റാണ്ടു മുമ്പ് കോഴഞ്ചേരി ബസ് സ്റ്റാന്റിനോടു ചേർന്ന വണ്ടി പേട്ട എന്ന സ്ഥലം കുത്തകപ്പാട്ടം ഒഴിവാക്കി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറി. ഇതിനെതിരെ ഒമ്പത് സെൻറ് സ്ഥലത്തിന്റെ ഉടമകൾ കോടതിയെ സമീപിച്ചു.കോടതി ഏറ്റെടുത്ത സ്ഥലമോ പകരം സ്ഥലമോ നൽകാൻ നിർദ്ദേശിച്ചു.ഇതിനെതിരെ അപ്പീൽ നൽകണമെന്ന് വിവിധ രാഷ്ടീയ പാർട്ടികളും ഒപ്പം പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിരുന്നു.എന്നാൽ കോടി വില വരുന്ന സ്ഥലം ഉടമകൾക്ക് തിരിച്ചു നൽകണമെന്നാണ് സി പി എം ലോക്കൽ നേത്യത്വത്തിന്റെ താൽപര്യം.9 കോടിയുടെ പകുതിയ്ക്ക് സി.പി.എം നേതാക്കൾ കച്ചവടം ഉറപ്പിച്ചു പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാം മോഹനോട് അനങ്ങി പോകരുതെന്ന് പാർട്ടി നിർദ്ദേശിച്ചു. മിനി മിണ്ടാതെ മൗനം പൂണ്ടു. പക്ഷെ സി പി ഐ നേതാവും പഞ്ചായത്ത്  വൈസ് പ്രസിഡന്റുമായ പ്രകാശ് കുമാർ സി.പി.എമ്മിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ചു. ഇപ്പോൾ മിനിയും രാജി കത്ത് പാർട്ടിക്ക് നൽകി കഴിഞ്ഞു.
റവന്യൂ വകുപ്പ് ഏറ്റെടുത്ത് നൽകിയ ഭൂമി സി.പി.എം നേതാക്കൾ ഇടപെട്ട് കൈയ്യേറ്റക്കാർക്ക് തിരിച്ചു നൽകുമ്പോൾ കിട്ടുന്ന നാലര കോടി പോക്കറ്റിലിടാൻ കച്ചകെട്ടി നിരവധിനേതാക്കൾ രംഗത്തുണ്ട്.