റസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപും അമ്മയും ദുബൈയിലേക്ക് തിരിച്ചു

ആലുവ: ദുബൈയില്‍ ദേ പുട്ട് റസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായി ദിലീപും അമ്മയും ദുബൈയിലേക്ക് തിരിച്ചു. അമ്മയെ ഒപ്പം കൂട്ടിയെങ്കിലും ഈ യാത്രയില്‍ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ദിലീപിനൊപ്പം പോയിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരും യാത്രയായത്.
നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ വിട്ടു കിട്ടാത്തതിനാല്‍ വിദേശയാത്ര അനുവദിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധിക്കുകയായിരുന്നു
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു.
ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി അനുവദിച്ച ഇളവിനെ തുടര്‍ന്നാണ് ദിലീപ് ഇന്ന് ദുബൈയിലേക്ക് പോകുന്നത്. നാല് ദിവസം വിദേശത്ത് തങ്ങുന്നതിനായി 6 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്.
.