രഞ്ജി ട്രോഫി: കേരളത്തിന് ചരിത്ര നേട്ടം

ലാഹ്‌ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി കേരളം. ഹരിയാനയെ എട്ട് റണ്‍സിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുന്നത്.

ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്. 31 പോയിന്റുമായി ഗ്രൂപ്പില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം.