കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാവാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി:  ബി.ജെ.പിക്കെതിരേ മതേതര ഐക്യമുന്നണി രൂപീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കെ കോണ്‍ഗ്രസുമായുള്ള സഖ്യം അപ്രസക്തമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എല്ലാ പ്രതിപക്ഷകക്ഷികളും ഒന്നിച്ചുള്ള സഖ്യം അസാധ്യമാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ഒരുപക്ഷേ സാധ്യമായേക്കും. എന്നാല്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആ സഖ്യത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. വര്‍ഗീയതക്കെതിരേ പോരാടുന്നതുപോലെതന്നെ നവ ഉദാരസാമ്പത്തിക നയങ്ങള്‍ക്കെതിരേ പോരാടുന്നതും സി.പി.എമ്മിന് പ്രധാനമാണെന്നും കാരാട്ട് വ്യക്തമാക്കി.

രാജ്യത്ത് ബി.ജെ.പി വിരുദ്ധ ബദല്‍ ആവശ്യമാണ്. ഇത് എല്ലാ എതിര്‍ശബ്ദങ്ങളെയും ഒന്നിപ്പിക്കാന്‍ സഹായിക്കും. വിശാല മതതേരസഖ്യത്തിന്റെ ഭാഗമാകാന്‍ എല്ലാ ജനാധിപത്യ- മതതേരകക്ഷികളും ഒന്നിച്ച് വിശാലസഖ്യം രൂപീകരിക്കുകയെന്നത് അപ്രായോഗികമാണ്. വ്യക്തമായ ഉപാധികളില്ലാതെയുള്ള സഖ്യ രൂപീകരികരണം അവസരവാദപരവും അനുചിതവും ആയിരിക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സമാനസ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്.