മൂന്നാറിനും കുമളിക്കും വേണ്ടി തമിഴ്‌നാട് സുപ്രീം കോടതിയിൽ ;കണ്ടില്ലന്നു നടിച്ചു കേരളം

ജോളി ജോളി

ഇടുക്കി:മൂന്നാറിൽ തൊണ്ണൂറു ശതമാനവും തമിഴ്‌നാട് സ്വദേശികൾ ആയിക്കഴിഞ്ഞു.വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് രാഷ്ട്രീയ പാർട്ടികൾ തന്നെ അവരെ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചാണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്.എം എം മണിയും സ്‌ രാജേന്ദ്രനുമാണ് കാലങ്ങളായി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് പരസ്യമായ കാര്യമാണ്.തീവ്രവാദത്തേക്കാളും രാഷ്ട്രീയ കൊലപാതകങ്ങളെക്കാളും പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന ഇത്തരം ഛിദ്രശക്തികൾക്കെതിരെയാണ്.
മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ ഭാഗമായി പരിഗണിക്കുന്ന ഭൂപരിധിക്കു പുറമേ 8000 ഹെക്ടര്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് പാര്‍ക്കിങ് നിരോധിക്കണമെന്ന ട്രിബ്യൂണലിന്റെ വിധി ചോദ്യംചെയ്തും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടും രണ്ടു ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടു വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
കേരളത്തിനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്ബാനാണു ഹാജരായത്.
അനുകൂല ഉത്തരവുണ്ടായാല്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കുമളി ടൗണ്‍ തമിഴ്നാടിന്റെ നിയന്ത്രണത്തിലാവും…. !!.തേക്കടി കടുവാ സങ്കേതത്തിലെ അനധികൃത പാര്‍ക്കിങ് നിരോധിച്ച ദേശീയ ഹരിതട്രിബ്യൂണല്‍ ചെെന്നെ ബെഞ്ച് പരിഗണിക്കാതിരുന്ന വിഷയമാണ് സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടു തര്‍ക്കത്തിനുശേഷമുളള തമിഴ്നാടിന്റെ ശ്രദ്ധേയമായ മറ്റൊരു നീക്കമാണിത്.അനധികൃത പാര്‍ക്കിങ് വനത്തിനു പുറത്തുള്ള ആനവച്ചാലിലേക്കു മാറ്റിയിരുന്നു.ഈ സ്ഥലം തങ്ങളുടെ പാട്ടഭൂമിയിലായതിനാല്‍ പകരംഭൂമി നല്‍കണമെന്നാണു തമിഴ്നാടിന്റെ ആവശ്യം.നിലവില്‍ കുമളി ചെക്പോസ്റ്റിലെ ചെറിയകെട്ടിടം മാത്രമാണവര്‍ക്കുള്ളത്.കൂടുതല്‍ സ്ഥലം ലഭിച്ചാല്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളാണു ലക്ഷ്യം.

പാര്‍ക്കിങ് നിരോധിച്ചതിനെതിരേ തേക്കടിയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരാണു ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.കേസില്‍ തോല്‍ക്കുമെന്നായപ്പോള്‍ 1885 ലെ പാട്ടക്കരാറില്‍ ആനവച്ചാല്‍ ഉള്‍പ്പെട്ടതാണെന്ന് അവര്‍ വാദിച്ചു.
ഇതോടെ, തമിഴ്നാടിന്റെ വാദം കേള്‍ക്കണമെന്നായി ട്രിബ്യൂണല്‍.
തമിഴ്നാട് ഇതേവാദം തന്നെ ഉന്നയിച്ചപ്പോള്‍ നാഷണല്‍ െടെഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയും അളന്നു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്‍പ്രകാരം രണ്ട് ഏജന്‍സികളും തമിഴ്നാടിന് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധിയെ തമിഴ്നാട് സ്വാധീനിച്ചുവെന്നാണ് കേരളത്തിന്റെ പരാതി.

കടുവാ സംരക്ഷണ അതോറിറ്റിയുടെ പ്രതിനിധി നിഷ്പക്ഷത പാലിച്ചു. പാട്ടക്കരാര്‍പ്രകാരം സമുദ്രനിരപ്പില്‍ നിന്ന് ഒന്നേകാല്‍ മീറ്റര്‍ കൂടി ഉയരത്തില്‍ തമിഴ്നാടിന് അവകാശപ്പെട്ട സ്ഥലമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, തങ്ങളുടെ അധികാരപരിധിയിലല്ലെന്ന കാരണത്താല്‍ റിപ്പോര്‍ട്ട് ട്രിബ്യൂണല്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ്, സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
പാട്ടക്കരാര്‍ പ്രകാരം അണക്കെട്ടിന്റെ ഉയരം 155 അടിയാണെന്നും സമുദ്രനിരപ്പില്‍ നിന്ന് 873.2 മീറ്ററാണ് ഉയരമെന്നും തമിഴ്നാട് അവകാശപ്പെടുന്നു.ഇതിനായി കേന്ദ്ര ഏജന്‍സികള്‍ മധുരയില്‍ നിന്നുള്ള ബെഞ്ചുമാര്‍ക്ക് പിടിച്ചു തേക്കടി വരെയെത്തി.ഇതിനു ദിവസങ്ങളെടുത്തു. അളന്നെത്തിയപ്പോള്‍ 874.4 മീറ്ററുണ്ടെന്നു കണ്ടതോടെ അവര്‍ പിന്മാറി.

പിന്നീട് വീണ്ടും അളന്നു.അതിനായി ബോട്ട് ലാന്‍ഡിങ്ങിലുള്ള ബെഞ്ച് മാര്‍ക്കില്‍ നിന്ന് വാട്ടര്‍െലെന്‍ പിടിച്ചു.വാട്ടര്‍ ലെവല്‍ 114 അടി എന്ന് നിശ്ചയിച്ചു. വീണ്ടും ഡാമിനടുത്ത് അളന്നപ്പോഴും 114 അടി തന്നെയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്.ഈ കണക്ക് ശരിയല്ലെന്നും ഇത്തരത്തില്‍ അളക്കുന്നത് തെറ്റാണെന്നും കേരളം വാദിക്കുന്നു.130 വര്‍ഷം മുൻപ് നിർമ്മിച്ച അണക്കെട്ടിന്റെ ആഴം ചെളിയും കല്ലും മറ്റുംവീണ് കുറഞ്ഞിട്ടുണ്ട്.
ചെളി നീക്കം ചെയ്ത് ജലനിരപ്പ് കണക്കാക്കിയെങ്കിലേ ഇതിലെ പിശക് കണ്ടെത്താന്‍ കഴിയൂവെന്നും കേരളം സുപ്രീംകോടതിയെ അറിയിക്കും.
കടുവാ സംരക്ഷണ അതോറിറ്റിയോടും സര്‍വേയര്‍ ജനറലിനോടും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെടാത്ത കാര്യമാണ് അവര്‍ നടത്തിയത്.

ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ ശക്തമായ സ്വാധീനമുണ്ടെന്നും വാദിക്കുന്നു.കേരളത്തെ സമ്മര്‍ദത്തിലാഴ്ത്തി നിലവിലുള്ള സ്ഥിതി തുടരാനാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ശ്രമം.2014 ലാണ് കേസ് ട്രിബ്യൂണലിലെത്തിയത്. ഓരോ കാരണം പറഞ്ഞ് തമിഴ്നാട് വാദം െവെകിപ്പിക്കുകയായിരുന്നു. ഒടുവില്‍ രണ്ടാഴ്ച മുൻപ് ട്രിബ്യൂണലിന്റെ വിധി വന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത് തമിഴ്‌നാട് സ്വദേശിയായ പ്രമുഖ വക്കീലാണ്.മൂന്നാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹർജി സുപ്രിം കോടതിയുടെ പരിഗണയിലാണ്.