തിരുവനന്തപുരം: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
ഉള്‍ക്കടലില്‍ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി കണ്ടിരുന്ന സമയത്ത് ഈ വിവരം അദ്ദേഹം സൂചിപ്പിച്ചിരുന്നു