കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച്‌ സൂപ്രണ്ട് പ്രഭു ദാമോദരന്‍ സ്വന്തമാക്കി

ജോളി ജോളി

തിരുവനന്തപുരം:തമിഴ്‌നാടിന്റെ മണ്ണില്‍, കേരളത്തിന്റെ വകയായ കുറ്റാലം കൊട്ടാരവും വസ്തുവകകളും വ്യാജരേഖകള്‍ ചമച്ച്‌ സൂപ്രണ്ട് പ്രഭു ദാമോദരന്‍ സ്വന്തമാക്കിയതായി അന്വേഷണ റിപ്പോര്‍ട്ട്.
56.68 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരവും വസ്തുവകകളും കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലാണ്.
ശ്രീമൂലം തിരുന്നാളിന് ഭൂമി നല്‍കിയത് ദാമോദര തേവരാണ്..
പൗരാണികമൂല്യം ഏറെയുള്ള കൊട്ടാരത്തിന്റെ ചുമരുകളില്‍ ഇപ്പോള്‍ പരസ്യങ്ങള്‍മാത്രമാണ്.ബസുകാര്‍ക്ക് വാടകയ്ക്ക് കൊടുത്തും വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ഹാളും കൊടുത്തും ഇവിടെ പണ സമ്പാദനം നടത്തുന്നു.വ്യാജ രേഖ ചമച്ചാണ് കൊട്ടാരവസ്തുക്കള്‍ സ്വന്തമാക്കിയത്.കുറ്റാലം കൊട്ടാരവും കേരളത്തിന് നഷ്ടമാകുമോ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യാനും വസ്തുവകകള്‍ തിരിച്ചെടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.
കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം തമിഴ്നാട് സ്വദേശിയായ സൂപ്രണ്ട് എഴുതിയെടുത്തതു കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1957-ല്‍ സംസ്ഥാനരൂപീകരണത്തോടെയാണു തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്നു കേരളസര്‍ക്കാരിനു ലഭിച്ചത്. കൊട്ടാരം കൈയേറ്റത്തെപ്പറ്റി

സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട് ഇങ്ങനെ:
കുറ്റാലം കൊട്ടാരത്തിന്റെ വസ്തുവകകള്‍ സൂപ്രണ്ട് പ്രഭു ദാമോദരന്‍ വ്യാജരേഖകള്‍ ചമച്ചു സ്വന്തമാക്കി.കൊട്ടാരം ഭൂമി പാട്ടത്തിനു നല്‍കി.വന്‍തുക ഈടാക്കി കൊട്ടാരം വാടകയ്ക്കു നല്‍കുകയും ചെയ്തു.സഹോദരന്‍ ഗണേഷ് ദാമോദരന്റെ സഹായത്തോടെയാണു പ്രഭു വ്യാജരേഖകള്‍ ചമച്ചത്.ഇതുസംബന്ധിച്ചു കുറ്റാലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ തിരുത്തി.ഈ രേഖകള്‍ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രഭുവിന്റെ ഗുണ്ടകള്‍ വിരട്ടിയോടിച്ചു.സര്‍ക്കാരിന്റെ അനുമതിയില്ലാതെ, വിവാഹങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി കൊട്ടാരം വന്‍തുകയ്ക്കു വിട്ടുകൊടുത്തു.മരാമത്തുവകുപ്പിനെ അറിയിക്കാതെ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരത്തില്‍ ശുചിമുറികള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണു വാടകയ്ക്കു കൊടുത്തത്.2014-ല്‍ ഇവിടെ പരിശോധനയ്ക്കെത്തിയ കൊല്ലം ജില്ലാ കലക്ടറും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യ ബസുകള്‍ക്കു പാര്‍ക്കിങ്ങിനു നല്‍കി.
ബസ് ജീവനക്കാര്‍ കൊട്ടാരത്തില്‍തന്നെയാണു താമസം.
ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയില്ലാതെ, ഒട്ടേറെപ്പേരെ കൊട്ടാരത്തില്‍ സ്ഥിരമായി താമസിപ്പിച്ചു.കൊട്ടാരം ഭൂമിയുടെ നല്ലൊരു ഭാഗവും കര്‍ഷകര്‍ കൈയടക്കി.വലിയ തേക്കുമരങ്ങള്‍ മുറിച്ചുമാറ്റിയതിലൂടെ കോടികളുടെ നഷ്ടമുണ്ടായി.
തെങ്ങ്, തേക്ക് സ്വകാര്യ നഴ്സറികളും കൊട്ടാരവളപ്പില്‍ കണ്ടെത്തി.
ചുവരുകളില്‍ പരസ്യങ്ങള്‍ പതിക്കാനും സൂപ്രണ്ട് അനുമതി നല്‍കി.
തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലാണ് കുറ്റാലം കൊട്ടാരം.
ചെങ്കോട്ടയും കുറ്റാലവും തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു മുൻപ് ഒട്ടേറെ വെള്ളച്ചാട്ടങ്ങളും മറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രമായ കുറ്റാലത്ത് വേനല്‍ക്കാലവസതിയെന്ന നിലയിലാണ് ശ്രീമൂലം തിരുന്നാള്‍ മഹാരാജാവ് കൊട്ടാരം പണികഴിപ്പിച്ചത്.1957-ല്‍ സംസ്ഥാന രൂപവത്കരണത്തോടെ തിരുവിതാംകൂര്‍ സര്‍ക്കാരില്‍നിന്ന് കൊട്ടാരത്തിന്റെ ഉടമാവകാശം കേരളസര്‍ക്കാരിലെത്തി.
പൊതുമരാമത്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരമിപ്പോള്‍. ആധാരപ്രകാരം 56.68 ഏക്കറാണ് വിസ്തൃതി.വര്‍ഷങ്ങളായി നടന്നുവന്ന കൈയേറ്റങ്ങളുടെ ഫലമായി ആധാരത്തിലുള്ളതിന്റെ നാലിലൊന്ന് ഭൂമി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളത്.

തമിഴ്നാട് സ്വദേശി ദാമോദര തേവര്‍ 1979 ഓഗസ്റ്റ് 31-ന് വിരമിക്കുംവരെ കൊട്ടാരം സൂപ്രണ്ടായിരുന്നു.97 വര്‍ഷംമുമ്ബ് തന്റെ അപ്പൂപ്പനാണ് കുറ്റാലം കൊട്ടാരം നില്‍ക്കുന്ന ഭൂമി തിരുവിതാംകൂര്‍ മഹാരാജാവിന് വിറ്റതെന്ന ദാമോദര തേവരുടെ അവകാശവാദമാണ് സംസ്ഥാനസര്‍ക്കാരും അംഗീകരിച്ചിത്.ദാമോദര തേവരുടെ അപ്പൂപ്പനെയാണ് മഹാരാജാവ് ആദ്യം കൊട്ടാരം സൂപ്രണ്ടായി നിയമിച്ചതത്രെ.അപ്പൂപ്പന്‍ വിരമിച്ചശേഷം തേവരുടെ അച്ഛന്‍ സൂപ്രണ്ടായി.1949 മുതല്‍ 1979 വരെ 30 വര്‍ഷം ദാമോദര തേവര്‍ ആ സ്ഥാനത്ത് തുടര്‍ന്നു.2007 വരെ തേവരുടെ മകന്‍ വേലായുധം കൊട്ടാരത്തിന്റെ ചുമതലക്കാരനായി.വേലായുധം വിരമിച്ചശേഷമാണ് അയാളുടെ സഹോദരന്‍ മൂര്‍ത്തി പാണ്ഡ്യന്റെ മകന്‍ പ്രഭു ദാമോദരന്‍ കൊട്ടാരം സൂപ്രണ്ടാകുന്നത്.പൊതുമരാമത്തുവകുപ്പ് കൊല്ലം ഡിവിഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍, പുനലൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരടങ്ങിയ സംഘമാണ് സര്‍ക്കാരിന് റിപ്പോര്‍ട്ടുനല്‍കിയത്.കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം തമിഴ്നാട് സ്വദേശിയായ സൂപ്രണ്ട് എഴുതിയെടുത്തതു കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.