ഓഖി : മുഖ്യമന്ത്രി ഗവർണറെ കണ്ടു; എട്ടിന് സർവകക്ഷിയോഗം

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളും സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി എത്തിയതെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു. മന്ത്രിസഭാ യോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.ഓഖി സംബന്ധിച്ച് യഥാസമയം മുന്നറിയിപ്പു നൽകിയില്ലെന്നു മനുഷ്യാവകാശ കമ്മിഷന്റെ വിമർശനം. കേന്ദ്ര,സംസ്ഥാന ഏജൻസികൾക്കു നേരെയാണ് കമ്മിഷന്‍ വിമർശനമുന്നയിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് പൊലീസ്, കാലാവസ്ഥ, ഫിഷറീസ് വകുപ്പുകൾക്കു മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. ചുഴലിക്കാറ്റു മൂലമുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാനാകില്ല. നോട്ടിസിന് ഒരു മാസത്തിനകം വിശദീകരണം നൽകണമെന്നും കമ്മിഷൻ അറിയിച്ചു.

ഒാഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്‍റെ ക്ഷണപ്രകാരമാണെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്‍റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.