തെറ്റുകള്‍ ചൂണ്ടിക്കാണിക്കാണിച്ചു തരുന്ന ബി.ജെ.പി സുഹൃത്തുക്കള്‍ക്ക് നന്ദി:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു ദിവസം ഒരു ചോദ്യമെന്ന തന്റെ ട്വീറ്റ് പരമ്പരയില്‍ പ്രധാനമന്ത്രിയെ പരഹസിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. താന്‍ മോദിയെപ്പോലല്ലെന്നും മനുഷ്യനാണെന്നും പറഞ്ഞു കൊണ്ടാണ് ട്വീറ്റ് തുടങ്ങുന്നത്. മനുഷ്യര്‍ക്കെല്ലാം തെറ്റുകള്‍ പറ്റും. ആ തെറ്റുകളാണ് നമ്മുടെ ജീവിതത്തെ പിന്നീട് രസകരമാക്കുന്നത്. എനിക്ക് മെച്ചപ്പെടാന്‍ കഴിയുന്ന വിധത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാണിച്ചു തരുന്ന ബി.ജെ.പി സുഹൃത്തുക്കള്‍ക്ക് നന്ദി എന്നാണ് ട്വീറ്റ്.

കഴിഞ്ഞ ദിവസം രാഹുല്‍ മേദിയുടെ ഭരണകാലത്തെ വിലക്കയറ്റം സൂചിപ്പിച്ചിട്ട ട്വീറ്റില്‍ പിഴവു വന്നിരുന്നു. ഇതേ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.