ഓഖി : ഇന്ന് പത്തു മൃതദേഹങ്ങള്‍ കണ്ടെത്തി, മരണം 54 ആയി

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച പത്തു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. കോഴിക്കോട് നിന്ന് എട്ടും മലപ്പുറം, എറണാകുളം ജില്ലകളില് നിന്ന് ഓരോ മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ കണ്ടെത്തിയ ആകെ മൃതദേഹങ്ങളുടെ എണ്ണം 54 ആയി.

ബേപ്പൂര്‍ തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതില്‍ നാലു മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചു. ആളുകളെ തിരിച്ചറിയാനായിട്ടില്ല.