ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31വരെ സമയം

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നല്‍കി. അല്ലാത്തവ പ്രവര്‍ത്തന രഹിതമാകും. ബാങ്ക് അക്കൗണ്ട് തുടങ്ങി ആറ് മാസത്തിനകം ആധാര്‍ ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31ആയിരുന്നു. 2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിൽ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സർക്കാർ തീരുമാനം.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയത്. വിവിധ സാമ്പത്തിക ഇടപാടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയതിയില്‍ ഭേദഗതി വരുത്തുകയായിരുന്നു.