ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഗുജറാത്തിൽ 182 മണ്ഡലങ്ങളും ഹിമാചലിൽ 68 മണ്ഡലങ്ങളുമാണുള്ളത്.ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.
ഇന്ത്യ ടുഡേ സര്‍വേ: ഹിമാചലിൽ 68ൽ 55 സീറ്റ് ബിജെപിക്ക്. കോൺഗ്രസ് തകർന്നടിയും, 13 മുതല്‍ 20 വരെ സീറ്റുകള്‍ നേടും
ടൈംസ് നൗ: ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ വരെ നേടും. സംസ്ഥാനത്ത് കോൺഗ്രസ് നില മെച്ചപ്പെടുത്തും.
റിപ്പബ്ലിക് ടിവി: ഗുജറാത്തിൽ ബിജെപി 108 സീറ്റ് നേടും. കോൺഗ്രസ് 78 സീറ്റുകളും നേടും.
ന്യൂസ് എക്‌സ്: ബിജെപി 110-120, കോണ്‍ഗ്രസ് 65-75
സീ വോട്ടര്‍: ബിജെപി 116, കോണ്‍ഗ്രസ് -64
ന്യൂസ് 18: ഗുജറാത്തിൽ ബിജെപി 108, കോണ്‍ഗ്രസ് -74
ഇന്ത്യാ ടിവി: ഹിമാചലിൽബിജെപി 47-55, കോണ്‍ഗ്രസ്-13-20
ഇന്ത്യ ടുഡേ– ആക്സിസ് ബിജെപി 99–113, കോൺഗ്രസ് 68–84, മറ്റുള്ളവർ 1–4