പവിത്രൻ തീക്കുനിക്കു കോട്ടക്കൽ ഐ യു കോളേജിൽ വിലക്ക് മാനേജ്‌മെന്റ് അറിയാതെ; പ്രിൻസിപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനം

സ്വന്തം ലേഖകൻ

മലപ്പുറം:കവി പവിത്രൻ തീക്കുനിക്കു കോളേജിൽ പരിപാടിയിൽ പങ്കെടുക്കാൻ വിലക്ക്‌ എന്ന കവിയുടെ ഫേസ് ബുക്ക് കമന്റ് ആണ് വൈ ഫൈ റിപ്പോർട്ടർ ലേഖകൻ സത്യം അന്വേഷിച്ചത് .വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കോട്ടക്കൽ പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) പ്രവർത്തിക്കുന്ന കോളേജ് ആണ് ഐ യു കോളേജ്.മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ അറിവോടെ അല്ല കവിയെ കോളേജിലെ പരിപാടിയിൽ നിന്നും വിലക്കിയത്.പ്രിൻസിപ്പലിന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇതിനു പിന്നിൽ .കോളേജിലെ സാഹിത്യവിഭാഗം നടത്തിയ പരിപാടിയിലേക്കാണ് കവിയെ ക്ഷണിച്ചത് .പർദ്ദ എന്ന കവിത എഴുതുന്നതിനു മുൻപായിരുന്നു അത്.പരിപാടി ഡിസംബർ പതിനാലിന് പരിപാടി വയ്ക്കുകയും ,പതിമൂന്നിന് രാത്രിയിൽ കവിയെ വിളിച്ചു പരിപാടിക്ക് എത്തരുത് ,എത്തിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയുകയുമായിരുന്നു .ഈ പരിപാടിയെക്കുറിച്ചോ,മറ്റു വിവരങ്ങൾ ഒന്നും തന്നെ മാനേജ്‌മെന്റിന് അറിയില്ലായിരുന്നു .പ്രിൻസിപ്പലിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ വിദ്യാർത്ഥികൾക്കും എതിർപ്പുള്ളതായി അറിയുവാൻ കഴിഞ്ഞു.
പറപ്പൂരിലെ മാതൃകാ വിദ്യാലയമാണ് ഐ യു .അവിടെ അങ്ങനെ ഒരു കവിയെയോ,കലാകാരന്മാരെയോ വിലക്കിയ ചരിത്രമില്ലന്നും ഈ വിഷയത്തിൽ കോളേജ് മാനേജ്‌മെന്റിന് അറിവില്ലന്നും കോളേജ് മാനേജ്‌മെന്റ് പ്രതിനിധി വൈ ഫൈ റിപ്പോർട്ടറോട് പറഞ്ഞു.
അതെ സമയം പർദ്ദ എന്ന കവിത എഴുതിയതിന്റെ പേരിലും അത് പിൻവലിച്ചതിനെ പേരിലും സോഷ്യൽ മീഡിയയിൽ പവിത്രൻ തീക്കുനി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

കവിയുടെ എഫ് ബി പോസ്റ്റ്