ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ റവന്യൂ മന്ത്രിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പുറത്ത്. പൂന്തുറ സന്ദര്‍ശന സംഘത്തില്‍ റവന്യൂമന്ത്രിയുടെ പേരില്ല. സംസ്ഥാന പൊതുഭരണ വകുപ്പ് തയാറാക്കിയ പട്ടികയില്‍ മന്ത്രിമാരായ കടകംപ്പള്ളി സുരേന്ദ്രനും ജെ.മേഴ്‌സിക്കുട്ടിയമ്മയും മാത്രമാണുള്ളത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിലും റവന്യൂ മന്ത്രിയില്ല. ഓഖി ദുരിതത്തെ കുറിച്ച് വൈകുന്നേരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാത്രമെ റവന്യൂ മന്ത്രി പങ്കെടുക്കുന്നുള്ളു.