കണ്ടം വഴി ഓടിയവരേ..ഓടിച്ചവരേ… ‘കണ്ടം വഴി ഓടണോ കണ്ടില്ലെന്ന് നടിക്കണോ’.

സോഷ്യൽ മീഡിയ തുറന്നാൽ കണ്ടം വഴി ഓടാനാണ് സർവമാന മലയാളികളും പരസ്പരം ആഹ്വാനം ചെയ്യുന്നത്. കണ്ടം വഴി പണ്ട് അപ്പിയിടാനും അപ്പിയിട്ടു കൊണ്ടും ഓടിയ ചരിത്രം മലയാളിക്ക് ഉണ്ടായിരുന്നു. ഇന്ന് കാലം മാറിയില്ലേ, മുക്കിനും മൂലയ്ക്കും കക്കൂസ് ആയല്ലോ പിന്നെ എന്തിനാണ് ഈ ഓട്ടവും ഓടിക്കലും..

സംഗതി വിചിത്രമായി തോന്നും.. എങ്കിലും കാരണം വ്യക്തമാക്കാതെ കാര്യത്തിലേക്ക് കടക്കാൻ കഴിയില്ല. (കാരണത്തെക്കുറിച്ച് മനസ്സിലാക്കിയത് ഇങ്ങനെയാണ്.)

കാരണം

നടി പാ‌ർവതി നടൻ മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചു.. ‘കസബ’യിൽ മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രം സ്ത്രീ വിരുദ്ധമായാണ് പെരുമാറുന്നതെന്നാണ് നടിയുടെ വിമർശനം.. (ആർക്കും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.. വിമർശിക്കുമ്പൊഴും നിരൂപിക്കുമ്പൊഴും തിരിച്ച് ഇങ്ങോട്ടും കിട്ടുമെന്ന് നമ്മൾ മലയാളികൾക്ക് അറിയാത്തതുമല്ല.. ‘അടിക്ക് അടി’, ‘ഒന്ന് കൊടുത്താൽ ഒമ്പത്’ എന്നിങ്ങനെയാണ് നമ്മുടെ കൊടുക്കൽ വാങ്ങൽ രീതിയുടെ ഗുട്ടൻസ് തന്നെ.).
കാര്യം

ഏതായാലും നടി പാ‌ർവതി പറഞ്ഞതിൽ ന്യായം കണ്ടെത്തുന്നവരുണ്ടാകാം.. അന്യായം കാണുന്നവരും കുറവല്ല.. പാ‌ർവതി പറഞ്ഞതിന് മറുപടി പറയേണ്ടവർ പറഞ്ഞു.കസബയുടെ തിരക്കഥാ കൃത്താണ് ആദ്യം മറുപടി പറഞ്ഞത്.. അപ്പൊ പിന്നെ മമ്മൂട്ടി ഫാൻസ് മിണ്ടാതിരിക്കുമോ അവർ തുടങ്ങി..പിന്നെ എല്ലാവരും പൊങ്കാലയോട് പൊങ്കാല.. പാ‌ർവതിക്ക് പിന്തുണയുമായി ഫെമിനിച്ചികളെന്ന് വിളിപ്പേരുള്ളവരും ഫെമിനിച്ചൻ എന്ന് വിളികേൾക്കാൻ ആഗ്രഹിക്കുന്നവരും സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ടു..ഒടുവിൽ സംഗതി അതിരുവിട്ടപ്പോൾ സംസ്ഥാന ധനമന്ത്രി തന്നെ സോഷ്യൽ മീഡിയയിൽ ഇടപെട്ടു.. ഇതാണ് കാര്യം.

ഇനി ‘ഓടെടാ മൈരേ കണ്ടം വഴി’യെന്നോ ‘ഓടെടാ മലരേ കണ്ടം വഴി’യെന്നോ ‘ഓടെടാ മങ്കീ കണ്ടം വഴി’യെന്നോ OMKV എന്നോ കാണുമ്പോൾ സാദാ മലയാളിക്ക് ഇത്തിരി അറപ്പ് തോന്നും..
‘കണ്ടം വഴി ഓടണോ കണ്ടില്ലെന്ന് നടിക്കണോ’ എന്നതാണ് വിഷയം.
അല്ല ഈ ഓട്ടം കണ്ട്
ഓഖിച്ചുഴലിയും തീരദേശത്തെ കണ്ണീരും കണ്ടം വഴി ഓടിയെന്നാണ് തോന്നുന്നത്..

സമാന്യ ബോധമുള്ള ആണിനും പെണ്ണിനും അറിയാൻ വേണ്ടി മാത്രം സൂചിപ്പിക്കട്ടെ..
സിനിമ ഒരു കലാരൂപമാണ്.അതിന് സമൂഹത്തിലുള്ള സ്വാധീനം മറ്റ് കലാരൂപങ്ങളിൽ നിന്നും വളരെ കൂടുതലുമാണ്.. കലയെ കലയായി കാണുക. എഴുതുന്നവർക്കും പണം മുടക്കുന്നവർക്കും അഭിനയിക്കുന്നവർക്കും മറ്റ് അണിയറ പ്രവർത്തകർക്കും ലക്ഷ്യം ലാഭം മാത്രമാണ് അല്ലാതെ സമൂഹിക ഉന്നമനമല്ല…
ഏതെങ്കിലും തട്ട് പാടുകൾ സംഭവിക്കുകയാണെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കാൻ സിനിമയുടെ അണിയറക്കാർക്ക് ബാധ്യതയുണ്ടെന്ന് നിയമമോ നിയമാവലിയോ ഇല്ല.

നടിയെന്ന നിലയിലും ആക്ടിവിസ്റ്റെന്ന നിലയിലും പാർവതിക്ക് വിമർശിക്കാം വിമർശനം ഏറ്റുവാങ്ങുകയുമാകാം.. പക്ഷെ
കലയെ കലയായി കാണുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുയാണെങ്കിൽ മമ്മൂട്ടിയുടെ കസബയിലെ പൊലീസുകാരൻ ആ സിനിമയിൽ തന്നെ ചെയ്ത് കൂട്ടുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്, അത് കണ്ടില്ലെന്ന് നടിക്കുന്നതും തെറ്റാണ്.. മമ്മൂട്ടിയുടെ ആവനഴി മുതലുള്ള പൊലീസ് കഥാപത്രങ്ങൾക്ക് ഒരു പ്രത്യേക ഭാവവും പ്രകൃതവും എഴുത്തുകാരും സംവിധായകരും നൽകിയിട്ടുണ്ട്..അതിനെ കഥാപാത്ര നിർമ്മിതി എന്നും കഥാഗതിയുടെ ആവശ്യവും എന്ന് കണക്കാകുകയ്ലലേ ആസ്വാദനം..

സമകാലിക കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ (സൈബർ ലോകത്താണെങ്കിലും അല്ലെങ്കിലും ) കുറ്റവാളികളുടെ കുട്ടത്തിൽ സ്ത്രീ സാനിധ്യം ഉറപ്പാണ്..പെൺവാണിഭക്കേസാണെങ്കിൽ കൂട്ടിക്കൊടുപ്പിന്റെ കാര്യത്തിൽ ഏതെങ്കിലും പെൺ സാനധ്യമുണ്ടാകും.. കൊലപാതകം മുതൽ കൊള്ളവരെ പെണ്ണിനും വഴങ്ങുന്ന കുറ്റകൃത്യമായി മാറിയിട്ടുണ്ട് കേരളത്തിൽ..
സ്ത്രീയെ ഇടിച്ച് ഇരുത്താനോ അടിച്ച് പരത്താനോ അല്ല, ഫെമിനിച്ചി എന്ന വിളിപ്പേര് കേൾക്കാനോ ആഗ്രഹമില്ല..

പക്ഷെ കണ്ടം വഴി ഓടുന്നവരും ഓടിക്കുന്നവരും കുറച്ച് കൂടി സാമൂഹിക ഉത്തരവദിത്വം കാണിക്കണമെന്ന് മാത്രം.. സാമൂഹിക മധ്യമങ്ങളിൽ എഴുതന്നവരും പ്രേത ബാധയേറ്റപോലെ അന്തിച്ചർച്ചയിൽ ഉറഞ്ഞ് തുള്ളുന്നവരും ഓടിക്കൽ കാര്യത്തിൽ കുറച്ച് കൂടി സഭ്യ മലയാളത്തിൽ കാര്യങ്ങൾ അവതരിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു..

കേട്ടാൽ‌ അറയ്ക്കുന്ന തെറിവിളിക്കാൻ എനിക്ക് അറിയാം എന്ന് സോഷ്യൽ‌ മീഡിയകളിലോ ഇൻബോക്സുകളിലേക്കോ എഴുതി വിടുന്നതു കൊണ്ട് വ്യക്തികളുടെയും താരങ്ങളുടെയും വിപണി വില ഇടിയുകയാണോ കുത്തനെ കൂടുകയാണോ എന്ന ആത്മ പരിശോധനയും നല്ലതാണ്..
അല്ല പുനലൂർ ബാലന്റെ കവിതയാണ് പഥ്യമെങ്കിൽ ഇതുപോലെ കണ്ടം വഴി ഓടിച്ചും ഓടിയും ശിഷ്ട കാലം കഴിക്കുക..ഈ വിഷയത്തിൽ ഇനി പനച്ചിയുടെ പ്രതിവാരക്കുറിപ്പും വിമതന്റെ ആഴച്ചക്കുറിപ്പും മാത്രമെ വരാനുള്ളു..

നമിച്ചു മക്കളേ നമിച്ചു!

ശ്രീവിദ്യ ശ്രീകുമാർ