വൈസ്‌മെന്‍ ബിസിനസ് അവാര്‍ഡ് തോമസ് മൊട്ടയ്ക്കലിന്

ഷോളി കുമ്പിളുവേലി

ന്യുയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് ഇന്‍ ബിസിനസ് അവാര്‍ഡിന് തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ അര്‍ഹനായി. 30 ന് വൈകുന്നേരം 5.30 ന് വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ യുഎസ് ഏരിയാ പ്രസിഡന്റ് ടിബോര്‍ ഫോകി അവാര്‍ഡ് സമ്മാനിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ കൂടിയായ തോമസ് മൊട്ടയ്ക്കല്‍, അടുത്ത വര്‍ഷം നടക്കുന്ന കൗണ്‍സിലിന്റെ പതിനാറാമത് കണ്‍വന്‍ഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.

തോമര്‍ കണ്‍സ്ട്രക്ഷനില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കല്‍, സെക്രട്ടറി എഡ്വിന്‍ കാത്തി, ട്രഷറര്‍ ഷാജി സഖറിയ, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, റോയി മാണി, ജോസ് മലയില്‍, ബെന്നി മുട്ടപ്പള്ളി, ജോസ് ഞാറകുന്നേല്‍, കെ. കെ. ജോണ്‍സന്‍, ഷിനു ജോസഫ്, സ്വപ്ന മലയില്‍, മിനി മുട്ടപ്പള്ളി, ലിസാ ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും അവാര്‍ഡ് ദാന ചടങ്ങും 30 ന് 5.30 ന് വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. ചാരിറ്റി ഡിന്നറില്‍ നിന്ന് മിച്ചം ലഭിക്കുന്ന പണം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ഉള്‍പ്പെടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്. വിവരങ്ങള്‍ക്ക് :ജോസഫ് കാഞ്ഞമല : 917 596 2119.