ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യാക്കാർക്ക് ആയുഷ്കാല വിസ നൽകിയേക്കും

ന്യൂഡൽഹി: വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നഇന്ത്യൻ വംശജരായ വർക്ക് ആയുഷ്കാല വിസ നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തൊഴിലാളികളായി ഈസ്റ്റ് ആഫ്രിക്ക, കരീബിയൻ കോളനികൾ, നെതർലാണ്ട്, ബർമ്മ ,മലേഷ്യ തുടങ്ങിയ സ്ഥല ങ്ങളിലേക്ക് കൂടിയേറിയവരുടെ പിൻഗാമികൾക്കാണ് ആയുഷ്കാല വിസ നൽകാൻ ആലോചിക്കുന്നത്. മൻമോഹൻ സിംഗ് മന്ത്രിസഭയുടെ കാലത്ത് ഇന്ത്യൻ വംശജരായ ഇത്തരം പ്രവാസികൾക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് കൾ നൽകിയിരുന്നു. ഇത്തരക്കാർക്ക് വിസ ഇല്ലാതെ ഇന്ത്യ സന്ദർശിക്കാൻ അനുമതിയും നൽകിയിരുന്നു. ആയുഷ്കാല വിസയുടെ ആനുകൂല്യം ഏതാണ്ട് 80 ലക്ഷം പേർക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 19 നുറ്റാണ്ടിൽ ഇന്ത്യയിൽ നിന്ന് തൊഴിലാളികളായി വിദേശങ്ങളിലെക്ക് പോയവരുടെ പിൻഗാമികളായവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ തുടർച്ചയായി പര്യടനം നടത്തുന്ന പ്രധാനമന്ത്രി മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് ആയുഷ്കാല വിസ അനുവദിക്കൂവെന്ന വാഗ്ദാനം പൂർത്തികരിക്കുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.