പേരൂര്‍ക്കടയിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേതാണെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: പേരൂര്‍ക്കടയിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേതാണെന്ന നിഗമനത്തിലാണ് പൊലീസ്.പേരൂര്‍ക്കട മണ്ണടി ലൈനിലെ വീട്ടുവളപ്പില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇവരുടെ മകനായ അക്ഷയ് പൊലീസ് കസ്റ്റഡിയിലാണ്. ഡി.എന്‍.എ പരിശോധനയിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ അക്ഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.
ഭര്‍ത്താവും മകളും വിദേശത്തുളള ദീപ അശോക് മകനായ അക്ഷയുമായിട്ടാണ് വീട്ടില്‍ താമസം. കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നാണ് അക്ഷയ് പോലീസിനോട് നല്‍കിയ മൊഴി.

ക്രിസ്തുമസ് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. ക്രിസ്തുമസ് ദിനത്തില്‍ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയതായും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മയക്ക് മരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നതായി അക്ഷയ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വീട്ടുവളപ്പിലെ മതിലിനോട് ചേര്‍ന്ന സ്ഥലത്ത് വച്ച് ആണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുരിങ്ങ മരം അടക്കം കത്തിയിട്ടും പ്രദേശവാസികള്‍ ആരും അറിയാതിരുന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

തനിക്ക് അമ്മയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന് സംശയിക്കുന്നു. ആദ്യം പറയുന്ന മൊഴി അക്ഷയ് തുടര്‍ച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.