നെതന്യാഹു ജനുവരിയില്‍ ഇന്ത്യയില്‍; താജ്മഹല്‍ സന്ദര്‍ശിക്കും

ഇസ്രായേൽ:കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേൽ സന്ദര്‍ശനത്തിനിടെ മോഷെയെന്ന 11 കാരനെ മോദി കണ്ടിരുന്നു. 2008 മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മോഷെ പിന്നീട് ഇസ്‌റാഈലിലേക്ക് പോവുകയായിരുന്നു. അവിടെ മുത്തച്ഛന്‍ റാബി ശിമോന്റെയും ഭാര്യ യെഹൂദിറ്റ് റോസെന്‍ബര്‍ഗിന്റെയും കൂടെയാണ് കഴിയുന്നത്.

നെതന്യാഹുവിന്റെ ഭാര്യയും കൂടെയുണ്ടാവും. ഡല്‍ഹിയിലെ ചര്‍ച്ചയ്ക്കു പുറമെ, ആഗ്രയിലെത്തി താജ്മഹല്‍ കൂടി അവര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മുംബൈയില്‍ മോഷെ താമസിച്ചിരുന്ന സ്ഥലത്തെത്തും.