രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്

ചെന്നൈ: രജനികാന്ത്തന്റെ രാഷ്ട്രീയപ്രഖ്യാപനം പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.

ചെന്നൈയില്‍ ആരാധകസംഗമത്തിന്റെ സമാപനത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ നിരവധി ഊഹാപോങ്ങള്‍ ഉണ്ടായിരുന്നു. അതിനെല്ലാം വ്യക്തത വരുത്താനാണ് ഈ ദിനം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തനിക്ക് പുതിയതല്ല, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ജനപിന്തുണ മാത്രം പോര, തന്ത്രങ്ങളും വേണം. രാഷ്ട്രീയത്തില്‍ ഇറങ്ങിയാലുള്ള അവസ്ഥയെകുറിച്ച് താന്‍ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരക്കൊതിയല്ല തന്റെ രാഷ്ട്രീയപ്രവേശനത്തിന് കാരണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രജനികാന്ത് പറഞ്ഞു. ജയലളിതയുടെ നിര്യാണത്തോടെ കലുഷിതമായ തമിഴ്‌രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് രജനീകാന്തിന്റെ പ്രഖ്യാപനം.