കള്ളപ്പണം പിടിക്കാനെന്ന പേരിൽ രാജ്യത്തേയും പാവപ്പെട്ടവരേയും മോദി സർക്കാർ ദുരന്തത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് CPIM സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
കളപ്പണക്കാരെ സഹായിക്കുകയാണ് എല്ലാ അർഥത്തിലും മോദി.
ജനങ്ങളുടെ പ്രയാസം ദുരിതം കേന്ദ്ര സർക്കാർ കാണുന്നില്ലേ എന്ന് സുപ്രിം കോടതി പോലും ചോദിച്ചു.
രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ. ഒറ്റരാത്രി കൊണ്ട് 85% നോട് പിൻവലിച്ചതിലൂടെ സമ്പത് വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. മോദി ജനങ്ങൾക്കെതിരെ മിന്നലാക്രമണം നടത്തിയിരിക്കുകയാണ്
നല്ല നാളുകൾ വരുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സാധാരണക്കാർക്ക് മേൽ ദുരന്തം വിതച്ചു
ജനജീവിതം പുർണമായി സ്തംഭിച്ചു.
നവം 8 ന് ശേഷം 75 ലധികം പേരാണ് ഈ വിഷയുതായി ബന്ധപ്പെട്ട് മരിച്ചത് കർഷകരും സാധാരണക്കാരു മടക്കമുള്ളവരാണിവർ ഇതൊക്കെയുണ്ടായിട്ടും കേന്ദ്ര സർക്കാർ കണ്ണൂ തുറക്കുന്നില്ല.
പ്രധാനമന്ത്രി പാർലമെണ്ടിൽ മിണ്ടുന്നില്ല. എത്തുന്ന പോലുമില്ല. ലോകത്ത് ഒരിടത്തും ഇതേ പോലൊരു അവസ്ഥയില്ല.
ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രി എന്ന് തെളിയിച്ച മോദി ഭരണപരാജയം മറച്ചു വയ്ക്കാൻ ഗി മിക്കുകളുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ്. കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവരുടേയും അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു മോദി വാഗ്ദാനം .എന്നാൽ 15 നയാ പൈസ പോലും ഉണ്ടായില്ല. BJP യുടേയും കൂടാളികളുടേയും കീശ വീർത്തതല്ലാതെ.സാധാരണ ബാങ്കിംഗ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതമുലം ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. വൻകിടക്കാർക്കും കോർപ്പറേറ്റുകൾക്കും ഒരു ബുധിമുട്ടുമില്ല
അന്ധമായ cplm വിരോധം മൂലംസുധിരനെ BJP യുമായി ഒത്തുകളിക്കുന്നു