അഴിമതി അർബുദമാണ്;,വഴിയും സത്യവും എവിടേക്ക് :എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്

കോഴിക്കോട്: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഫെയ്‌സ്ബുക്കിലൂടെയാണ് സീറോ മലബാര്‍ സഭയെ ജേക്കബ് തോമസ് പരിഹസിച്ചിരിക്കുന്നത്.

ആകെയുള്ള മൂന്ന് ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ 46 സെന്റ് വിറ്റപ്പോള്‍ 9 കോടി രൂപയാണ് കിട്ടിയതെന്നും എന്നാല്‍, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു. 13 കോടി രൂപ ആധാരത്തില്‍ കാണിച്ച ഇടപാടില്‍ നഷ്ടം 22 കോടി രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും തിരട്ട് (നികുതി) അഞ്ച് ശതമാനവും കടം വളര്‍ച്ചാനിരക്ക് 15 ശതമാനവും ആണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു.