സൂര്യനെല്ലി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോൺഗ്രസ് മുൻ നേതാവ് ജേക്കബ് സ്റ്റീഫന് കാൻസർ ചികിത്സയ്ക്കായി സുപ്രീം കോടതി ആറു മാസത്തെ ജാമ്യം അനുവദിച്ചു

ന്യൂ ഡൽഹി :സൂര്യനെല്ലി പെൺവാണിഭ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോൺഗ്രസ് മുൻ നേതാവ് ജേക്കബ് സ്റ്റീഫന് സുപ്രീം കോടതി കാൻസർ ചികിത്സയ്ക്കായി ആറു മാസത്തെ ജാമ്യം അനുവദിച്ചു.
25000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. രാജ്യം വിട്ട് പോകരുത് എന്നും പാസ് പോർട്ട് കോടതയിൽ സമർപ്പിക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തില്ല.