പീഡനക്കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയായ യുവതി

കൊച്ചി: പീഡനക്കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരിയായ യുവതി കോടതിയോട് ആവശ്യപ്പെട്ടു. തന്റെ പേര് നടന്‍ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.കേസില്‍ ഈ മാസം 27ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി യുവതിയോട് അവശ്യപ്പെട്ടു. ഉണ്ണി മുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോട്ടയം സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.
എന്നാല്‍, യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്