നടന്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി :നടന്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പഞ്ചാബി ഹൗസ് ചിത്രത്തില്‍ അണിഞ്ഞ വേഷം തന്നെയാണ് മകളുടെ വിവാഹ സല്‍ക്കാരത്തില്‍ എത്തിയത്. പഞ്ചാബി സ്റ്റൈല്‍ ഡാന്‍സും ഡോളും ഡിജെയും എല്ലാം ചേര്‍ന്നപ്പോള്‍ ആഘോഷം ഗംഭീരമായി. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ചടങ്ങുകള്‍.

മിക്കവരും അണിഞ്ഞിരുന്ന വസ്ത്രങ്ങളും പഞ്ചാബി തീമിലുള്ളതായിരുന്നു. ഭാവന, ആശാ ശരത്, ബിജു മേനോന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.