Home NEWS KERALAM 
                                    
                            
                                
    
        
        
        
        
        ശബരിമല: ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമലയില്‍ ജ്യോതി തെളിയുന്നതും കാത്ത് ആകാശത്തേക്ക് കണ്ണയച്ചു നില്‍ക്കുകയായിരുന്നു ഭക്ത സഹസ്രങ്ങള്‍. കാട്ടുപാതയിലൂടെ എത്തിച്ച തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തി ദീപാരാധന തീരുമ്പോള്‍ ആ കണ്ണുകളെല്ലാം പൊന്നമ്പലമേട്ടില്‍. ഇരുള്‍ വീഴും മുമ്പ് 6.45ന് ജ്യോതി തെളിഞ്ഞപ്പോള്‍ ശരണം വിളികള്‍ ഉച്ചസ്ഥായിലായി 
സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. അതേസമയം ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു.സന്ധ്യയില്‍ ആകാശത്ത് നക്ഷത്രം കൂടുതല്‍ തെളിമയാര്‍ന്നു വന്നു. 
മകരജ്യോതി അവസാനിച്ചതോടെ പമ്പയിലേക്ക് തീര്‍ഥാടകരുടെ മലയിറക്കമായിരുന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലുമാണ് ചടങ്ങുകള്‍