BREAKING NEWS: ത്രിപ്തി ദേശായി ശബരിമല കയറും; ജനുവരിയില്‍ മല ചവിട്ടുമെന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

ത്രിപ്തി ദേശായി ശബരിമല കയറും; ജനുവരിയില്‍ മല ചവിട്ടുമെന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

മുംബൈയിലെ ഷാനി ഷിംങ്കാപൂര്‍ ക്ഷേത്രത്തിലും, ഹാജി അലി ദര്‍ഗ്ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനത്തിനായി സമരം ചെയ്ത ത്രപ്തി ദേശായി ശബരിമലയിലേക്ക് സ്ത്രീകളുമായി ജനുവരിയില്‍ പ്രവേശിക്കും. ഒരു മലയാളം ടെലിവിഷന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 24 ന് കേരളത്തില്‍ എത്തുന്ന ത്രിപ്തി ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങല്‍ അന്ന് അറിയിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ത്രപ്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതെന്ന് ത്രപ്തി ദേശായി പ്രഖ്യാപിച്ചത്.