ജീവിതത്തില്‍ ഇത്രയും അപവാദങ്ങള്‍ കേട്ട നടി വേറെയില്ല; നടിയെ താലികെട്ടുമ്പോൾ നവീന്‍ ആകുന്നു താരം

തൃശൂര്‍: ജീവിതത്തില്‍ ഇത്രയും അപവാദങ്ങള്‍ കേട്ട നടി വേറെയില്ല; നടിയെ താലികെട്ടുമ്പോൾ നവീന്‍ ആകുന്നു താരം . മലയാള സിനിമയിലെ തിരിക്കു പിടിച്ച നടിയായിരുന്നു ഭാവന. അച്ഛന്റെ മരണത്തോടെ വീട്ടിലേക്ക് മാറിയ ഭാവന മലയാളത്തില്‍ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ചിലര്‍ സമ്മതിച്ചില്ല. പൃഥ്വി രാജിനൊപ്പം ആദം ജോണില്‍ തകര്‍ത്തഭിനയിച്ച് വീണ്ടും രംഗത്ത് വന്നു. ഹണി ബി 2വും ശ്രദ്ധിക്കപ്പെട്ടു.

എന്നിട്ടും ഭാവനയ്ക്ക് മാത്രം അവസരങ്ങള്‍ കിട്ടിയില്ല.പ്രതിസന്ധികളെ തന്റേടത്തോടെ നേരിടുന്ന സ്വഭാവമാണ് ഭാവനയെ സിനിമാക്കാരുടെ കണ്ണിലെ കരടാക്കിയത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല. ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞിരുന്നു. താനിപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും എന്നും നടി പ്രതികരിച്ചിരുന്നു. പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് ഇന്നത്തെ മോഡലാകാന്‍ എനിക്കാവില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യകള്‍ എഴുതി വയ്ക്കും. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാന്‍ സാധിക്കാറുള്ളൂ ഇതായിരുന്നു സിനിമയില്‍ നിന്ന് അകറ്റിയവര്‍ക്കുള്ള ഭാവനയുടെ മറുപടി.

മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങളും ഗോസിപ്പുകളും കേട്ട് ഞാന്‍ തലകറങ്ങി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ട് ഞാന്‍ കരഞ്ഞത്രയൊന്നും മറ്റാരും കരഞ്ഞിട്ടുണ്ടാവില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍ തനിക്ക് നഷ്ടങ്ങളാണ് കൂടുതലും ഉണ്ടായത്. ഒരു കാര്യം നേടാന്‍ ഒരാളെ കൂട്ടുപിടിക്കുക, പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം എനിക്കില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാള്‍ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടം. ഇതായിരുന്നു ഭാവനയുടെ പല തുറന്നു പറച്ചിലുകളുടേയും ഉള്ളടക്കം. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളും ജനപ്രിയ താരങ്ങളുമെല്ലാം ഭാവനയെ കണ്ടില്ലെന്ന് നടിച്ചു. മലയാളത്തിന്റെ പരിമളമായി സ്‌ക്രീനില്‍ നിറഞ്ഞ ഭാവനയ്ക്ക് അതുകൊണ്ട് തന്നെ വേഷങ്ങളും കുറഞ്ഞു.
സിനിമാ താരങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നടിമാരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നതും പുറത്തുവരുന്നതും പതിവാണ്. ഇത്തരം വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാതെതന്നെ പലരും വിശ്വസിച്ചുപോകും. നടി ഭാവനയ്‌ക്കെതിരേയും ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംവിധായകരുടെ കൂടെക്കിടന്നു, അബോര്‍ഷന്‍ ചെയ്തു തുടങ്ങിയ വാര്‍ത്തകളായിരുന്നു അവ.

ഇവയ്‌ക്കെല്ലാം പൊതു ജനമധ്യത്തില്‍ എത്തി ഉറച്ച മറുപടികള്‍ ഭാവന നല്‍കി. 15 വയസുള്ളപ്പോള്‍ സിനിമയിലെത്തിയ തന്നെക്കുറിച്ച് അപവാദ കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ കുട്ടികളായിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുമോയെന്ന ചോദ്യമാണ് ഭാവന ഉയര്‍ത്തിയത്. അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞിട്ടുള്ളതയത്രയും മറ്റാരും കരഞ്ഞിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

പതിനഞ്ചാം വയസ്സിലാണ് സിനിമയില്‍ വരുന്നത്. അന്ന് മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അധികവും അബോര്‍ഷനെ കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശ്ശൂരില്‍ പോയി ചെയ്തു എന്നൊക്കെയാണ് പറഞ്ഞത്. ഒരു വര്‍ഷം കുറഞ്ഞത് പത്ത് തവണയെങ്കിലും എന്റെ പേരില്‍ അബോര്‍ഷന്‍ കഥകള്‍ പ്രചരിക്കാറുണ്ട്. പല സംവിധായകരുടെയും കൂടെ ഞാന്‍ കിടന്നു എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ധാരാളം അവസരം കിട്ടിയത് എന്നൊക്കെയാണ് പറഞ്ഞ് പ്രചരിപ്പിച്ചത്.

അപ്പോള്‍ എനിക്ക് 16 വയസ്സാണ് എന്ന് പോലും ഓര്‍ത്തിരുന്നില്ല ആരും. സ്വന്തം വീട്ടിലെ പെണ്‍കുട്ടികളെ കുറിച്ചായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ?ഭാവനയുടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രം ആരും എത്തിയില്ല. വിവാദങ്ങള്‍ ഏറെയുണ്ടായപ്പോഴും നവീന്‍ മാത്രം ഭാവനയെ കൈവിട്ടില്ല. ആ വിശ്വാസമാണ് ഇന്നത്തെ കല്ല്യാണ ആഘോഷത്തിന്റെ അടിത്തറയും.

മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് ഭാവന തുറന്നടിച്ചത് ചെന്ന് കൊണ്ടത് സൂപ്പര്‍താരങ്ങളിലേക്കാണ്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞിരുന്നു. സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നടിമാര്‍ക്ക് സ്വാതന്ത്ര്യമില്ല. ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്ന അഭിപ്രായമാണ് ഭാവനയ്ക്കുണ്ടായിരുന്നത്. വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാര്‍ക്കുള്ള സാറ്റ്‌ലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന വിശദീകരിച്ചിരുന്നു.