ഭാവനയുടെ വിവാഹം ആഘോഷിച്ച താരലോകം.(വീഡിയോ കാണാം )

തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ ഇന്നലെ രാത്രി  ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്മാര്‍ എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍ നേരാനെത്തി.സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയന്‍, അനൂപ് മേനോന്‍ , റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, രമ്യ നമ്പീശന്‍, മിയ, കൃഷ്ണപ്രഭ, കെ.പി.എ.സി. ലളിത, സംവിധായകന്‍ ഹരിഹരന്‍, വിനയന്‍, സജി സുരേന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു.

പൃഥ്വി ഭാര്യ സുപ്രിയയോടൊപ്പമാണ് വേദിയില്‍ എത്തിയത്. ഭാവനയെ കെട്ടിപ്പിടിച്ച് കമന്റുകള്‍ പാസാക്കി. പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. മലയാളം അറിയാത്ത നവീനെ കളിയാക്കുകയും ചെയ്യുന്നുണ്ട് ഇരുവരും.

ലാല്‍ വേദിയില്‍ എത്തുമ്പോള്‍ ഹണീ ബീ 2വിലെ പാട്ടായിരുന്നു പശ്ചാത്തല സംഗീതമായി മുഴങ്ങിയത്. ജില്ലം ജില്ലം സോങിന് ലാല്‍ ഭാവനയോടൊപ്പം ഡാന്‍സ് ചെയ്തു.

ഭാവനയും നവവരന്‍ നവീനും പാര്‍ട്ടി ഹാളിലേക്ക് പ്രവേശിച്ച ഉടനെ നടിമാരുടെ നൃത്തമായിരുന്നു. ഭാവനയും ഒപ്പം ചുവടുവച്ചു. ആഘോഷത്തില്‍ നവീനും പങ്കുചേര്‍ന്നു. സോഷ്യല്‍ മീഡിയയിലും ആഘോഷം പൊടിപൊടിക്കുകയാണ്. സൗഹൃദത്തിന്റെ ഊഷ്മളതകളുമായി കൂടുതല്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ കയ്യടക്കുന്നു. നവ്യനായര്‍ സ്വന്തം മൊബൈലില്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത വിഡിയോയില്‍ പാട്ടുപാടുന്ന താരങ്ങളെക്കാണാം. സുഹൃത്തുക്കളുടെ ആഘോഷമാണ് വീഡിയോയില്‍. രമ്യാനമ്പീശനും സയനോരയും ചേര്‍ന്നാണ് ഗാനം ആലപിക്കുന്നത്. താളം പിടിക്കുന്ന മഞ്ജുവിനെയും സഹതാരങ്ങളെയും വീഡിയോയില്‍ കാണാം.

താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം. ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ വിവാഹത്തിന് എത്തി. സെല്‍ഫിയെടുത്തും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തും ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് താരലോകം.