ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു;  ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം 

ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയവരെ തടഞ്ഞു. 

സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ദര്‍ശനം അനുവദിച്ചു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി ക്ഷേത്ര നടയിലെത്തിയത്. ചുരിദാര്‍ ധരിച്ച് ഭക്തരെ ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇത് ചെറിയ സംഘര്‍ഷത്തിനും വാക്ക് തര്‍ക്കത്തിനും ഇടയാക്കി. ഇതേ തുടര്‍ന്നാണ് ക്ഷേത്ര ചുമതലയുളള ജില്ലാജഡ്ജി ഉത്തരവ് നടപ്പാക്കുകയില്ലെന്നും തല്‍സ്ഥതി തുടരാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ്പ്രതിഷേധക്കാരെ അറിയിച്ചത്. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഉത്തരവ് നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷ് പ്രതികരിച്ചു. കാലത്തിന് അനുസരിച്ച മാറ്റം ആചാരത്തില്‍ വരുത്താന്‍ തയാറാകണമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു.