30 C
Kochi
Friday, October 31, 2025
4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍

Web Desk

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍ 19.6 എംബിയാണ് (മെഗാ ബിറ്റ്‌സ് പെര്‍ സെക്കന്‍ഡ്) ജിയോയയുടെ വേഗം. അതേസമയം, സെപ്തംബറില്‍ ജിയോയുടെ വേഗം സെക്കന്‍ഡില്‍ 21.9 എംബിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്ലിന്റെ ഒക്‌ടോബറിലെ ഡൗണ്‍ലോഡ് വേഗം സെക്കന്‍ഡില്‍ 8.7 എംബിയാണ്.

മൂന്നാമത്തെ വലിയ കമ്പനിയായ ഐഡിയയുടെ വേഗം സെക്കന്‍ഡില്‍ 8.6 എംബി. വൊഡാഫോണ്‍ സെക്കന്‍ഡില്‍ 9.3 എംബി രേഖപ്പെടുത്തി. അപ്‌ലോഡ് സ്പീഡില്‍ ഐഡിയയാണ് മുന്നില്‍. സെക്കന്‍ഡില്‍ 6.5 എംബി. 5.9 എംബിയുമായി വോഡഫോണ്‍ രണ്ടാമതുണ്ട്. ജിയോ (4.3 എംബി), എയര്‍ടെല്‍ (നാല് എംബി) എന്നിവയാണ് തൊട്ടുപിന്നില്‍.