പി.പി ചെറിയാൻ
ചിക്കാഗോ:ഓഫ് ഡ്യൂട്ടി ചിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക ഷിഫ്റ്റിൽ നിന്ന് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ ഗേജ് പാർക്കിൽ വെടിയേറ്റ് മരിച്ചു.ഞായറാഴ്ച പുലർച്ചെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാമത്തെ പോലീസ് ഡിസ്ട്രിക്റ്റിലാണ് വെടിവയ്പുണ്ടായതെന്ന് ലാറി സ്നെല്ലിംഗ് പറഞ്ഞു.
പുലർച്ചെ 2:53 ന്, പോലീസിൽ നിന്നുള്ള പ്രാഥമിക പ്രസ്താവന പ്രകാരം, ഒരു വെടിവയ്പ്പിൻ്റെ സന്ദേശം ലഭിച്ചതിനെത്തുടർന്നു ഉദ്യോഗസ്ഥർ സൗത്ത് കെഡ്‌സി അവന്യൂവിലെ 5500 ബ്ലോക്കിലേക്ക് എത്തി. അവിടെ വെടിയേറ്റ മുറിവുകളുമായി ഉദ്യോഗസ്ഥനെ കണ്ടെത്തി.ഉദ്യോഗസ്ഥനെ ഷിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഉദ്യോഗസ്ഥൻ്റെ വാഹനം സംഭവസ്ഥലത്ത് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അഞ്ചാമത്തെ ഡിസ്ട്രിക്ട് പ്രയോറിറ്റി റെസ്‌പോൺസ് ടീമിൽ ജോലി ചെയ്തിരുന്ന ലൂയിസ് എം. ഹ്യൂസ്ക എന്ന ഉദ്യോഗസ്ഥനെ മേയറുടെ ഓഫീസ് തിരിച്ചറിഞ്ഞു. തൻ്റെ 31-ാം ജന്മദിനം ആഘോഷിക്കാൻ വെറും രണ്ട് ദിവസം ശേഷിക്കെയാണ് ആറ് വർഷം ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്ന അദ്ദേഹത്തെ മരണം തട്ടിയെടുത്തത് സുപ്. ലാറി സ്നെല്ലിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു