കമ്മ്യൂണിസ്റ്റ്‌ ഭരണം സ്ഥാപിക്കുന്നുമെന്നൊക്കെ നിങ്ങൾ സ്വപ്നം കണ്ടോളൂ. പക്ഷെ ആവേശം മൂത്ത് അടുത്ത് കിടക്കുന്ന ഭാര്യയെ ചവിട്ടി താഴെയിടരുത് !

ഇന്ത്യയിലേ ചൈനീസ് എംബസ്സി വാഹനം സിപിഎം കേന്ദ്ര ആപ്പീസിലേക്കു വന്നതും, ആ വാഹനത്തിൽ നിന്നും സിപിഎം നേതാക്കൾക്ക് സമ്മാനപൊതികളുമായി ചൈനീസ് പ്രതിനിധി പോകുന്ന കാഴ്ച ഒരു ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യ സ്വതന്ത്രയായതുമുതൽ ഇന്ത്യയിലെ ജനാധിപത്യം അട്ടിമറിക്കാൻ ഒളിഞ്ഞും തെളിഞ്ഞും റഷ്യൻ കറൻസിയായ റുബിലും, ചൈനീസ് യുവാനും ഇന്ത്യയിലേക്കൊഴുകിയിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടികളെയും, ഫൈവ് സ്റ്റാർ മനുഷ്യാവകാശ കൊച്ചമ്മമാരെയും, പ്രകൃതിസ്നേഹികളെയുമൊക്കെ അവർ അതിനായി ഉപയോഗിച്ചു. നെഹ്രുവിന്റെ ലോലമായ മനസും അവർക്ക് അനുഗ്രഹമായി. ഇന്ത്യയുടെ വികസനപ്രവർത്തനങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാർ തന്നെയാണ്. ഇടതുപക്ഷ ബുദ്ധിജീവികളെ ഇന്ത്യയുടെ വിദേശ നയരൂപീകരണത്തിലും മറ്റും കുത്തകയറ്റാൻ അവർക്കായി. വിദ്യാഭ്യാസ നയത്തിലും എല്ലാം അവർ ഇടപെട്ടു. ഇന്ത്യയുടെ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകാർ ശക്തമായ ഇടങ്ങളിൽ വ്യവസായങ്ങൾ മുരടിച്ചു. നിക്ഷേപകരെ ബൂർഷാ എന്ന് മുദ്രകുത്തി ഓടിച്ചു വിട്ടു. നോക്കുകൂലിയും, കൊടിപിടുത്തവും ഹർത്താലും ഒക്കെ നാടിന്റെ വികസനത്തിന്‌ തടയിടാനുള്ള മാർഗമായിരുന്നു. ലോകത്ത് ഒരു കമ്യൂണിസ്റ്റുകാരനും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരൊക്കെ ഗതികേടുകൊണ്ട് ഇങ്ങനെ കഴിയുന്നതാണ്. ജനാധിപത്യം ആവശ്യപ്പെട്ടു സമരം ചെയ്ത പതിനായിരക്കണക്കിന് യുവാക്കളെ പട്ടാളാ ടാങ്കറുകൾ കയറ്റി കൊന്ന ആളുകളാണ് ചൈനയിലെ കമ്മ്യൂണിസ്റ്റുകൾ. സിപിഎം സംസ്ഥാന സെക്രട്ടറി കൂപ്പർ കോടിയേരിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായിയും ഇന്ന് ചൈനയെ വാഴ്ത്തി പാടുന്നത് കേട്ടു.

ഇതിന്റെ കാരണങ്ങൾ പലതാണ് :-

ഒന്നാമതായി ഇന്ത്യ വികസനത്തിൽ കുതിക്കുന്നു. ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യ ചൈനയെ വൈകാതെ മറികടക്കും എന്നാണ്. അതിൽ ചൈന അസ്വസ്ഥരാണ്. പഴയതുപോലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ഉപയോഗിച്ച് ഇന്ത്യയുടെ വികസനം തടയാനാകുന്നില്ല.

ഇന്ത്യയിൽ വിപ്ലവം നടത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും വികസനം നടക്കുകയും ചെയ്യുന്നത് ചൈനയിൽ നിന്നും കിട്ടുന്ന സഹായങ്ങൾ ഇല്ലാതാകുമെന്ന ഭയം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്കുണ്ട് .

പാർട്ടി ജില്ല സമ്മേളനങ്ങളിൽ ഞങ്ങൾ ചൈനക്കായി ഇവിടെയുണ്ട് എന്ന് പിണറായിയും കോടിയേരിയും മൈക്ക് കെട്ടി വിളിച്ചുപറയുന്നതും ഇതുകൊണ്ടുതന്നെയാണ്.

രണ്ടാമത്തെ കാര്യം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറയ്‌ക്കുക, നേതാക്കളുടെയും മക്കളുടെയും ആർഭാട ജീവിതവും തട്ടിപ്പും ചർച്ചയാകാതിരിക്കുക എന്നിവയുമാണ്.

അമേരിക്കൻ ഇടപെടൽ, ബൂർഷ്വാ, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നൊക്കെ പ്രസംഗിച്ചാൽ പിന്നെ അണികൾ മിണ്ടാതിരിക്കുമല്ലോ. ആനത്തലവട്ടമൊക്കെ ചെക്ക് കേസുകൾ തട്ടിപ്പല്ല എന്നൊക്കെ ഇത്രയും പരസ്യമായി വിവരക്കേടുകൾ വിളിച്ചുപറയുമ്പോൾ പാർട്ടി അണികൾ മാത്രം പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ എന്തൊക്കെ പറയുമെന്ന് ഊഹിക്കാമല്ലോ. എല്ലാം കേട്ട് അന്തംകമ്മികൾ കയ്യടിക്കുക മാത്രം ചെയ്യും.

ചൈന ഇന്ത്യയെ ആക്രമിച്ചതിന്റെ പേരിൽ ചൈനക്കെതിരെ ഒരു പ്രസ്താവന പോലും ഇറക്കാതിരുന്ന ആളുകളാണ് കമ്മ്യൂണിസ്റ്റുകാർ എന്നോർക്കണം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾ ഏറെക്കുറെ നാമാവശേഷമായിട്ടും ഇപ്പോഴും ശ്രമിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങളാണ്.
എനിക്ക് ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപെട്ടു എന്ന് CITU മാധ്യമ പ്രവർത്തക പൊതുവേദിയിൽ പറഞ്ഞത് അബദ്ധമല്ല , അവരൊരിക്കലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. ജനാധിപത്യത്തെ കൊന്നൊടുക്കി അധികാരം പിടിച്ചെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ജനാധിപത്യവും കമ്മ്യൂണിസവും ഒരിക്കലും യോജിക്കില്ല. ജനാധിപത്യം ഉള്ളിടത്തു കമ്മ്യൂണിസത്തിന് സ്ഥാനമില്ല. കമ്മ്യൂണിസം ഉള്ളിടത്തു ജനാധിപത്യവുമില്ല സ്വാതന്ത്ര്യവുമില്ല. പിണറായിയും കോടിയേരിയും ആനത്തലവട്ടവുമൊക്കെ എത്ര മൈക്ക് കെട്ടി പ്രസംഗിച്ചാലും ഇന്ത്യയെ തകർക്കാനാകില്ല. ചൈനീസ് പട്ടാള ടാങ്കുകൾ ഇന്ത്യൻ മണ്ണിൽ പ്രവേശിക്കുമെന്നും, ഇന്ത്യയിൽ വിപ്ലവം നടത്തി ജനാധിപത്യം ഇല്ലാതാക്കി കമ്മ്യൂണിസ്റ്റ്‌ ഭരണം സ്ഥാപിക്കുന്നുമെന്നൊക്കെ നിങ്ങൾ സ്വപ്നം കണ്ടോളൂ. പക്ഷെ ആവേശം മൂത്ത് അടുത്ത് കിടക്കുന്ന ഭാര്യയെ ചവിട്ടി താഴെയിടരുത് !…..

സാക്ഷി.