വഴിയേ പോകുന്ന ഒരു വ്യവസായി എന്റെയോ നിങ്ങളുടെയോ കടം വീട്ടുമോ…
ഇനി അഥവാ വീട്ടണമെങ്കിൽ ഞാൻ അതിനുള്ള ആസ്തി ഈടായി നൽകണം…
അല്ലങ്കിൽ എന്നിൽ നിന്നോ എന്റെ കുടുംബത്തിൽ നിന്നോ കുടുംബക്കാരിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ മറ്റൊരു രീതിയിൽ വീട്ടുന്ന ആൾക്ക് പ്രയോജനം ലഭിക്കണം…
അല്ലങ്കിൽ വീട്ടുന്ന ആൾ ചാരിറ്റി പ്രവർത്തനം നടത്തുന്ന ആളായിരിക്കണം..
Francis Nazerath എഴുതുന്നു:
ബിനോയ് കൊടിയേരിയെപ്പറ്റി ഇതുവരെ ഒന്നും എഴുതിയിരുന്നില്ല – ഇപ്പോൾ ബിനോയ് കൊടിയേരിയുടെ കോടികളുടെ കടം ഒരു കാസർഗോഡുകാരൻ വ്യവസായി കൊടുത്തുതീർക്കുന്നു എന്ന് വായിക്കുന്നു.
രാഷ്ട്രീയക്കാരുടെ മക്കൾ ബിസിനസ് നടത്തുമ്പൊ വ്യവസായികൾ സഹായിക്കും.
ഒന്നും കാണാതെയല്ല വ്യവസായികൾ സഹായിക്കുന്നത്.
അവർക്ക് പരോക്ഷമായെങ്കിലും രാഷ്ട്രീയക്കാരുടെ സഹായം തിരിച്ച് കിട്ടും.
ഇപ്പൊ ബിനോയ് കൊടിയേരി ഉണ്ടാക്കിവെച്ച കടം കാസർഗോഡിലെ ഒരു വ്യവസായി വീട്ടുന്നു എന്നു
വാർത്ത. ഇതും അമിത് ഷായുടെ മകൻ 16,000 ഇരട്ടി ലാഭം ഉണ്ടാക്കിയതും റോബർട്ട് വധേരയുടെ ബിസിനസും ഒക്കെത്തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
അച്ഛൻ ആനപ്പുറത്ത് ഇരിക്കുന്നത് കണ്ട് ആളുകൾ മകനെ സഹായിക്കും.
ഇങ്ങനൊക്കെയാണു നമ്മുടെ നാട്ടിൽ അഴിമതി നടക്കുന്നത്.
അല്ലാതെ പെട്ടിയിൽ ഒരുലക്ഷം രൂപ കാഷ് കൊണ്ട് കൊടുത്തിട്ടല്ല….