റാഫേൽ;പോർവിളി ആർക്കുവേണ്ടി

ഈ മാസം ഇരുപതാം തിയതിയാണ് ആ ദിവസം…. !!

മന്മോഹന്‍ സിങ് 526 കോടി രൂപ നിരക്കിൽ ഫ്രാൻസ്മായി കരാറൊപ്പിട്ട 126 റാഫേൽ യുദ്ധ വിമാനങ്ങളിൽ മുപ്പതെണ്ണം രാജ്യത്ത് ഇറങ്ങേണ്ട ദിവസം….

എന്നാൽ അന്ന് സംഭവിക്കുന്നത് മറ്റൊന്നാണ്…

ഫ്രാന്‍സ് യുദ്ധവിമാന നിര്‍മ്മാണ കമ്ബനിയായ റാഫേലുമായി ഇന്ത്യ ഏര്‍പ്പെട്ട യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ നിന്നും പോലും ഒളിച്ചുവെക്കാനാണ് ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞു.

രാജ്യത്തെ പരമോന്നത സഭയില്‍ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവെക്കാന്‍ കാരണമെന്ത്?

ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്ബോള്‍ നിഗൂഢമായ പല ഇടപാടുകളിലേക്കും സംശയങ്ങളിലേക്കുമാണ് എത്തിപ്പെടുന്നത്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാറില്‍ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ഇടപാട് സംബന്ധിച്ച സംശയത്തിന് മറുപടി നല്‍കിയത്.

എന്നാല്‍, പ്രതിരോധ മന്ത്രിയുടെ ഈ മറുപടിയും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സമാജ്വവാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാളിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് എകെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന വേളയിലാണ് ഫ്രാന്‍സുമായി ഇത്തരമൊരു യുദ്ധവിമാന ഇടപാടിന്റെ പ്രാഥമിക കരാറുകള്‍ പുറത്തുവരുന്നത്.

എന്നാല്‍, തുടക്കത്തിലുണ്ടായ കരാറില്‍ നിന്നും അവസാന കരാറിലേക്ക് എത്തിയപ്പോള്‍ തുകയും വിമാനവും തമ്മില്‍ ഭീമമായ അന്തരമാണ് ഉണ്ടായത്….. !!

ഈ അന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍ ആദ്യമായി അഴിമതി ആരോപണത്തിന്റെ നിഴല്‍ വീഴ്ത്തുന്നതാണ്.

വിശദീകരണം നല്‍കാതെ ഒഴിഞ്ഞു മാറിയാല്‍ ഇടപാട് കൂടുതല്‍ ദുരൂഹമായി തുടരുകയും ചെയ്യും.

മന്മോഹന്‍ സിങ് കരാറില്‍ ഒപ്പിട്ടത് 526 കോടി എന്ന നിലയില്‍,

മോദി നല്‍കുന്നത് 1570 കോടി രൂപ…. !!!!

ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്റ്റംബറിലാണ് കരാര്‍ ഒപ്പിട്ടത്.

പ്രാഥമികധാരണയില്‍നിന്ന് അന്തിമകരാറായപ്പോള്‍ വിമാനവില മൂന്നിരട്ടിയായി…. !

മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നല്‍കുന്നതിനുമുമ്ബ് കരാറിനെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ പ്രഖ്യാപനവും നടത്തി.

126 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ക്കായിരുന്നു യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഉടമ്ബടി.

ഇതില്‍, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍നിന്ന് 108 വിമാനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ധാരണ.

ശേഷിക്കുന്നതില്‍ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നല്‍കി റാഫേല്‍ കമ്ബനിയില്‍നിന്ന് വാങ്ങും.

എന്നാല്‍, മോദിസര്‍ക്കാര്‍ കരാറിന്റെ അലകും പിടിയും മാറ്റി.

ഫ്രാന്‍സില്‍നിന്ന് 36 വിമാനങ്ങള്‍ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി.

അനുബന്ധ സാമഗ്രികള്‍കൂടി ചേര്‍ക്കുമ്ബോള്‍ വില 1570 കോടിയായി ഉയരും.

126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്ബനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു.

മോദി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാര്‍പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക.

ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടാണ് ദുരൂഹമായത്.

126 വിമാനം വാങ്ങുന്നതിന്റെ സാമ്ബത്തികഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു.

126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് നല്‍കുന്നത് എന്നതാണ് വിചിത്രം….!!

18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മ്മിച്ചുനല്‍കാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമായിരുന്നു പ്രാഥമിക ധാരണ.

രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്.

36 വിമാനം മാത്രം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) ഒഴിവാക്കി, നേട്ടമുണ്ടാക്കിയത് അനില്‍ അംബാനിയുടെ റിലയന്‍സ്…!

നിലവിലെ കരാറില്‍ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്ബനികള്‍ക്ക് പങ്കാളിത്തമില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

എന്നാല്‍, അനില്‍ അംബിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയതെന്നാണഅ ആരോപണം.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്ബനിക്ക് റാഫേല്‍ ഇടപാടില്‍ പങ്കാളിത്തം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

സ്വകാര്യകമ്ബനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്ബോഴും വിശദാംശങ്ങള്‍ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറില്‍ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്.

അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാതിപ്പെടുന്നു.

യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ ഉടമ്ബടി ഭേദഗതി ചെയ്ത് റാഫേല്‍ പോര്‍വിമാന കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദര്‍ശനത്തിനൊപ്പമാണ്.

2015 മാര്‍ച്ച്‌ 28ന് മുകേഷ് അംബാനി ‘റിലയന്‍സ് ഡിഫന്‍സ്’ എന്ന പേരില്‍ പടക്കോപ്പ് നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്തിരുന്നു.

തുടര്‍ന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേല്‍ കരാര്‍ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കാര്യങ്ങളുടെ കിടപ്പ് ഈ വിധമാണ്…

അംബാനിയുടെ കമ്ബനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേല്‍ കരാര്‍.

126 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ക്കായിരുന്നു യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഉടമ്ബടി. ഇതില്‍, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍നിന്ന് 108 വിമാനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ധാരണ.

പൊതുമേഖലെ തഴഞ്ഞാണ് ഇപ്പോള്‍ റിലയന്‍സ് ഡിഫന്‍്സ പദ്ധതിയില്‍ ഇടം പിടിച്ചിരിക്കുന്നതെന്നാണ് ആരോപണം.

പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി റിലയന്‍സ് ഡിഫന്‍സിനെ ഈ ഇടപാടില്‍ പങ്കാളിയാക്കയതോടെ സാങ്കേതികവിദ്യ കൈമാറ്റവും ഉണ്ടാകില്ലെന്നും. ഭാവിയില്‍ റിലയന്‍സില്‍നിന്ന് പ്രതിരോധ സേന വിമാനം വാങ്ങുമെന്ന സ്ഥിതിയായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇതിന്റെ വിശദാംശങ്ങളാകട്ടെ, പാര്‍ലമെന്റില്‍നിന്ന് മറച്ചുവെക്കുകയുമാണ്.

കോണ്‍ഗ്രസ് ഈ ഇടപാടുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.

ഓരോ പോര്‍വിമാനത്തിന്റെയും വില എന്ത്.. ??

പാരിസില്‍ ഉടമ്ബടി ഒപ്പുവെക്കുന്നതിനു മുമ്ബ് സുരക്ഷകാര്യ മന്ത്രിസഭ സമിതിയുടെ അംഗീകാരം പ്രധാനമന്ത്രി നേടിയിരുന്നോ..??

പൊതുമേഖല സ്ഥാപനത്തെ മാറ്റിനിര്‍ത്തി, പടക്കോപ്പ് നിര്‍മ്മാണത്തില്‍ ഒരു പരിചയവുമില്ലാത്ത കോര്‍പറേറ്റ് സ്ഥാപനത്തെ സഹനിര്‍മ്മാതാക്കളാക്കിയത് എന്തുകൊണ്ട്.. ??

ഈ ചോദ്യങ്ങളോട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.. !!

ഇന്ത്യയ്ക്ക് വേണ്ട 126 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നുമാണ് യുപിഎ സര്‍ക്കാര്‍ എത്തിയ ധാരണ.

എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങള്‍ 38 മാത്രമെന്നായി.

നിര്‍മ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല… !

പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യന്‍ കമ്ബനിക്കു കൈമാറും.

ക്രമേണ വിമാനനിര്‍മ്മാണ സാങ്കേതികവിദ്യ സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയായി ഇതെന്നാണ് ആദ്യമുയര്‍ന്ന വിമര്‍ശനം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) ആയിരിക്കും ഇന്ത്യന്‍ കമ്ബനിയെന്നാണു പ്രതീക്ഷിച്ചത്.

എന്നാല്‍, ഒരു കൈത്തോക്ക് പോലും നിര്‍മ്മിച്ചിട്ടില്ലാത്ത സ്വകാര്യ കമ്ബനിക്കാണു കരാര്‍ കൈമാറുന്നതെന്നു പിന്നീടു വ്യക്തമായി.

ഇതിലും അഴിമതി ആരോപണം ഉയര്‍ന്നു.

ഖത്തറിന് ഒരു വിമാനം ലഭിച്ചത് 700 കോടി രൂപയ്ക്ക്

റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണത്തിന് കരുത്തു പകര്‍ന്നത് ഖത്തര്‍ നടത്തിയ ഇടപാടോടു കൂടിയാണ്.

12 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പുവച്ചത് ഒരു വിമാനം ഏകദേശം 700 കോടി രൂപക്കായിരുന്നു.

അതേ വിമാനത്തിന് ഇന്ത്യ നല്‍കിയതാകട്ടെ 1526 കോടി രൂപയും…. !!

ഇതാണ് അഴിമതി ആരോപണത്തിന് പ്രത്യക്ഷത്തില്‍ കരുത്തു പകരുന്നത്.

റഫാല്‍ വിമാനങ്ങള്‍ മുന്‍പു വാങ്ങിയ രണ്ടു രാജ്യങ്ങള്‍ ഈജിപ്തും ഖത്തറുമാണ്.

ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്.

ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഖത്തര്‍ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങള്‍ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ.

എന്നാല്‍ ഖത്തര്‍ ഇപ്പോള്‍ 12 വിമാനങ്ങള്‍ കൂടി വാങ്ങിയപ്പോള്‍ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ…!!

രണ്ടാം ഘട്ടത്തില്‍ വാങ്ങുമ്ബോള്‍ വില അല്‍പം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്ബോള്‍ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നല്‍കേണ്ടി വന്നത് ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടും.

വില സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ സുതാര്യത പാലിക്കാത്തതും വെളിപ്പെടുത്താത്തരുമാണ് വിമര്‍ശനത്തിന് ശക്തിപകരുന്നതും.

എന്തായാലും രാജ്യം വീണ്ടും പൊതിരഞ്ഞെടുപ്പിലേക്ക് പോകുമ്ബോള്‍ നരേന്ദ്ര മോദിക്കെതിരായ അഴിമതി ആരോപണമായി ഈ വിഷയം ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

കോടികളുടെ അഴിമതി ആരോപണ നിഴലിലായ ഇടപാടിനെ കുറിച്ച്‌ മാധ്യമങ്ങളും മൗനം പാലിക്കുകയും. ദേശീയ തലത്തില്‍ ഇന്ത്യാ ടുഡേ ചാനല്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.

എന്നാല്‍, റിലയന്‍സിന് പങ്കാളിമുള്ള മാധ്യമങ്ങളെല്ലാം അതീവ പ്രാധാന്യമുള്ള വാര്‍ത്തയെ തമസ്ക്കരിച്ച മട്ടാണ്.

മാധ്യമങ്ങളുടെ ഈ നിസ്സംഗതയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചതും.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നവംബര്‍ 17ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 36 റാഫേല്‍ വിമാനങ്ങളുടെ വിലവിവരം അറിയിക്കാന്‍ പ്രതിരോധ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനുശേഷമാണ് സര്‍ക്കാര്‍ ഒളിച്ചു കളി തുടങ്ങിയതെന്നുമാണ് ആരോപണം. എന്തായാലും ഫ്രാന്‍സില്‍ നേരിട്ട് പോയി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപാട് അദ്ദേഹത്തിനെതിരായ അഴിമതി ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവരികയാണ്

ജോളി ജോളി