കടക്കൂ പുറത്ത് എന്ന് ഇന്ന്‌ കേരളത്തിൽ ആരോടാന്നോ ആദ്യം പറയേണ്ടത് അത് സെക്രട്ടറിയേറ്റിലെ ഇദ്യോഗസ്ഥരോടാണ്…. !

കടക്കൂ പുറത്ത് എന്ന് ഇന്ന്‌ കേരളത്തിൽ ആരോടാന്നോ ആദ്യം പറയേണ്ടത് അത് സെക്രട്ടറിയേറ്റിലെ ഇദ്യോഗസ്ഥരോടാണ്…. !

നിങ്ങളിലില്ലങ്കിൽ കേരളം ചലിക്കില്ല മൂഡ ധാരണയിലല്ല ഇന്ന്‌ കേരളീയർ ജീവിക്കുന്നത്..

സഘാവ് അച്യുതാനന്ദൻ മുക്യമന്ത്രിയായിരുന്നപ്പോൾ നിങ്ങൾക്ക് തന്ന ഒരു മുന്നറിയിപ്പ് ഓര്മയുണ്ടാകും..

ആറു മാസം കൊണ്ട് സർവ്വകലാശാലകളിൽ നിന്നും കുട്ടികളെ ഇരുത്തിയാൽ തീർക്കാവുന്ന ഫയലുകളെ കേരളത്തിൽ ഒള്ളൂ….
ആ ഫയലുകളാണ് അഞ്ചര ലക്ഷം ഉദ്യോഗസ്ഥർ ഒരു ജന്മ്മം മുഴുവൻ തട്ടിക്കളിക്കുന്നത്…

പ്രകോപനം ഉണ്ടാക്കാൻ എളുപ്പമാണ്….

ഏഴര ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഊഴവും കാത്ത് ജോലിയില്ലാതെ പുറത്ത് നിൽക്കുന്നത് എന്നത് ഓർക്കുന്നത് നന്നായിരിക്കും…

സെക്രട്ടേറിയറ്റില്‍ ബയോ മെട്രിക് പഞ്ചിങ് നടപ്പാക്കി ഒരു മാസം പിന്നിട്ടപ്പോള്‍ ഭൂരിക്ഷം ജീവനക്കാരും വൈകി എത്തിയവരുടെ പട്ടികയില്‍ തന്നെയാണ്…

വൈകിയ ഓരോ ദിവസം പകുതി ദിന ലീവാക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് പൊതുഭരണ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

അതേ സമയം ചീഫ് സെക്രട്ടറിയും നോട്ടീസ് നല്‍കിയ പൊതുഭരണ സെക്രട്ടറിയും വൈകി എത്തിയവരുടെ പട്ടികയിലുണ്ട് എന്നതും ശ്രദ്ധേയമാണ്…..!!

ജനുവരി ഒന്നു മുതലാണ് സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നടപ്പാക്കി തുടങ്ങിയത്.

പത്തേകാലിന് ശേഷം പഞ്ചിങ് ചെയ്ത ഓരോ ദിവസവും പകുതി ലീവ് ആകാതിരിക്കാനുള്ള കാരണം കാണിക്കാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്….

ഇതിനിടെ അശാസ്ത്രീയമായിട്ടാണ് വൈകി എത്തിയവരുടെ പട്ടിക തയ്യാറാക്കിയത് എന്നാരോപിച്ചും മന്ത്രിമാരുടെ പേഴ്സണല്‍ അംഗങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും പ്രതിപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്…

ജോലി ചെയ്യാൻ പറഞ്ഞാൽ പ്രക്ഷോഭം നടത്തണം…. അതാണ്‌ മലയാളിയുടെ രീതി..

ഓഫീസ് സമയം പത്തുമണി എന്നത് ലോക പ്രാകൃത സമയമാണെന്നും അത് നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും പൊട്ടകിണറ്റിലെ സുഖലോലുപരായ ഉദ്യോഗസ്ഥരെ നിങ്ങൾ അറിയുക…. !

ജോളി ജോളി